---
title: "#Logoinvites | ഓണാഘോഷം: ലോഗോ ക്ഷണിക്കുന്നു "
english_title: "Onagosham: Logo invites"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134405/onagosham-logo-invites"
published_at: "2023-07-28T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c37c5da9991_logo_prakashanam.JPG"
keywords: []
---

# #Logoinvites | ഓണാഘോഷം: ലോഗോ ക്ഷണിക്കുന്നു 

> **Lead Summary:** **കൊയിലാണ്ടി: **സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023ന് വേണ്ടി ലോഗോ സൃഷ്ടികള്‍ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ വഴി ആണ് സൃഷ്ടികള്‍ സ്വീകരിക്കുക. തെരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനം നല്‍കുന്നതാണ്.

## Article Content

**കൊയിലാണ്ടി: **സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023ന് വേണ്ടി ലോഗോ സൃഷ്ടികള്‍ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ വഴി ആണ് സൃഷ്ടികള്‍ സ്വീകരിക്കുക. തെരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനം നല്‍കുന്നതാണ്.

സൃഷ്ടികള്‍ onamdtpc2023@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് ജൂലൈ 26 ന് രാവിലെ 11 മണി മുതല്‍ ആഗസ്റ്റ് പത്തിന് വൈകീട്ട് അഞ്ച് മണി വരെ സമര്‍പ്പിക്കാവുന്നതാണ്. സമര്‍പ്പിക്കുന്ന ഡിസൈനുകള്‍ പി ഡി എഫ് വെക്ടര്‍ ഫോര്‍മാറ്റില്‍ ആയിരിക്കണം.

ലോഗോയുടെ ആശയം വിശദീകരിക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് ഡിസൈനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2720012

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134405/onagosham-logo-invites)