---
title: "#Agedserviceaward | വയോസേവന അവാര്‍ഡ്: നോമിനേഷന്‍ ക്ഷണിച്ചു "
english_title: "true vision koyilandy Aged Service Award: Nomination invited"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134411/true-vision-koyilandy-aged-service-award-nomination-invited"
published_at: "2023-07-28T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c37ea03f4c2_aged_LG.JPG"
keywords: []
---

# #Agedserviceaward | വയോസേവന അവാര്‍ഡ്: നോമിനേഷന്‍ ക്ഷണിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** വയോജന മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും കലാ കായിക സാംസ്‌കാരിക മേഖലകളില്‍ മികവു തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും 11 വിഭാഗങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വയോസേവന അവാര്‍ഡ് 2023 നുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു.

## Article Content

**കൊയിലാണ്ടി:** വയോജന മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും കലാ കായിക സാംസ്‌കാരിക മേഖലകളില്‍ മികവു തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും 11 വിഭാഗങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വയോസേവന അവാര്‍ഡ് 2023 നുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു.

മികച്ച കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, എന്‍ജിഒ/സ്ഥാപനം (സര്‍ക്കാരിതരം ), മെയിന്റനന്‍സ് ട്രിബ്യൂണല്‍, ഗവ.വൃദ്ധസദനം, കായിക മേഖലയില്‍ മികവു തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍, കലാ സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ മികവു തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍, വയോജന സേവന മേഖലയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അവാര്‍ഡിനുള്ള അപേക്ഷകളുടെ മൂന്ന് പകര്‍പ്പുകള്‍ അനുബന്ധ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. മികച്ച കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, മെയിന്റനന്‍സ് ട്രിബ്യൂണല്‍ വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകള്‍ ഡയറക്ടര്‍, സാമൂഹ്യ നീതി വകുപ്പ്, വികാസ് ഭവന്‍ തിരുവനന്തപുരം എന്ന വിലാസത്തിലും മറ്റുള്ളവ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്, 673020 എന്ന വിലാസത്തിലും സമര്‍പ്പിക്കണം.

അപേക്ഷാ ഫോമുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.swdkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ജൂലൈ 30.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134411/true-vision-koyilandy-aged-service-award-nomination-invited)