---
title: "#seminar | സാഹിത്യ സെമിനാറും ശില്പശാലയും സംഘടിപ്പിച്ചു"
english_title: "#organized #literary #seminar and #workshop."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134414/organized-literary-seminar-and-workshop"
published_at: "2023-07-28T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c380d3e51e1_seminar_logo.JPG"
keywords: []
---

# #seminar | സാഹിത്യ സെമിനാറും ശില്പശാലയും സംഘടിപ്പിച്ചു

> **Lead Summary:** ** മുക്കം**: വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ലാ കമ്മിറ്റി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ സെമിനാറും 'സെമിനാര്‍ എന്ത് എങ്ങിനെ' എന്ന തലക്കെട്ടില്‍ ശില്പശാലയും സംഘടിപ്പിച്ചു.

## Article Content

** മുക്കം**: വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ലാ കമ്മിറ്റി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ സെമിനാറും 'സെമിനാര്‍ എന്ത് എങ്ങിനെ' എന്ന തലക്കെട്ടില്‍ ശില്പശാലയും സംഘടിപ്പിച്ചു.

മൊയ്തീന്‍ കോയ ഹാജി മെമ്മോറിയല്‍ ഓര്‍ഫനേജ് ഗേള്‍സ് സ്‌കൂളിലെ വി. ഉമര്‍ കോയ ഹാജി സ്മാരക സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി കലാ പ്രതിഭയും അധ്യാപകനുമായ ബന്ന ചേന്ദമംഗല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും വിദ്യാരംഗം ചെയര്‍ പേഴ്‌സണുമായ ടി. ദീപ്തി ആധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗല്ലൂര്‍, മജീദ് പൂത്തൊടി, സാജിദ് പുതിയോട്ടില്‍, യു.പി അബ്ദുനാസര്‍, പ്രമോദ് സമീര്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ 'കുമാരനാശാനും മലയാള കവിതയും' എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. എം.പി ദേവനന്ദ (ആനയാംകുന്ന് വിഎംഎച്എംഎച്എസ്എസ്) അവതരണമികവില്‍ ഒന്നാം സ്ഥാനത്തോടെ ജില്ലാ സാഹിത്യ സെമിനാറില്‍ വിഷയം അവതരിപ്പിക്കാന്‍ യോഗ്യത നേടി.

കല്‍ഹാര വിജയ് രണ്ടാം സ്ഥാനം കരസ്ഥമാക്കി(കൊടിയത്തൂര്‍ പിടിഎംഎച്എസ്എസ്). ജൂന ഫാത്തിമ (സിഎംആര്‍എച്എസ്എസ്)യും ഉത്തര സുനിലും (ചെറുവാടി ഗവ. എച്എസ്എസ്) മൂന്നാം സ്ഥാനം പങ്കിട്ടു.

വിജയികള്‍ക്ക് 29ന് ശനിയാഴ്ച ഉപജില്ലാ പ്രവര്‍ത്തനോദ്ഘാടന പരിപാടിയില്‍ പ്രമുഖ എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരി അവാര്‍ഡുകള്‍ സമ്മാനിക്കും.

ബിപിസി പി.എന്‍ അജയന്‍, ഓര്‍ഫനേജ് ഗേള്‍സ് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എന്‍.കെ മുഹമ്മദ് സലീം, ഉപജില്ലാ വിദ്യാരംഗം കമ്മറ്റി അംഗം കെ.ബി പ്രിയ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിദ്യാരംഗം എക്‌സിക്യുട്ടീവ് അംഗം ജെസിമോള്‍ കൊളക്കാടന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134414/organized-literary-seminar-and-workshop)