---
title: "#ldf | എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "#organized #LDF #People's #Union."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134417/organized-ldf-peoples-union"
published_at: "2023-07-28T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c387100967f_ldf_logo.jpg"
keywords: []
---

# #ldf | എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി**: ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കരുമലയില്‍ എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ചടങ്ങ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി**: ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കരുമലയില്‍ എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ചടങ്ങ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പി.വി. ഭാസ്‌കരന്‍ കിടാവ് (എന്‍സിപി) അധ്യക്ഷത വഹിച്ചു. എല്‍ജെഡി സംസ്ഥാന സെക്രട്ടറി ഇ.പി. ദാമോദരന്‍, എംഎല്‍എ കെ.എം. സച്ചിന്‍ ദേവ്, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപ്പറ്റ, ജെഡിഎസ് ജില്ലാ കമ്മിറ്റി അംഗം അനില്‍കുമാര്‍, ഇ.ടി. സനീഷ് (കേരള കോണ്‍ഗ്രസ് എം), രജീന്ദ്രന്‍ കപ്പള്ളി (സിപിഐ) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

രാവിലെ പത്തുമുതല്‍ രണ്ടു വരെ നീണ്ട കൂട്ടായ്മയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ബാബു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134417/organized-ldf-peoples-union)