---
title: " #felicitates | പടനയിച്ചവര്‍ക്ക് അനുമോദനവുമായി സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി"
english_title: "#School #Management #Committee #felicitates #teachers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134433/school-management-committee-felicitates-teachers"
published_at: "2023-07-28T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c39a46d6b8e_teachers_logo.jpg"
keywords: []
---

#  #felicitates | പടനയിച്ചവര്‍ക്ക് അനുമോദനവുമായി സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി

> **Lead Summary:** **വാകയാട്**: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വാകയാട് എച്ച്എസ്എസ് ലെ അധ്യാപകരെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു.

## Article Content

**വാകയാട്**: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വാകയാട് എച്ച്എസ്എസ് ലെ അധ്യാപകരെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു.

അനുമോദന ചടങ്ങ് മുന്‍ ജില്ലാവിഭ്യാഭ്യാസ ഓഫീസറും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ പ്രദീപ് കൃഷ്ണഗാഥ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അശോകന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മാനേജര്‍ ഒ.എം. കൃഷ്ണകുമാര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറി ഗോവിന്ദന്‍കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് പ്രദീപന്‍, കവി ചന്ദ്രന്‍ പെരേച്ചി ബാലകൃഷ്ണന്‍, മുരളീധരന്‍ നന്മൂതിരി, ബിന്ദു, ഡോ. ആബിദ, കെ.സി. പ്രസി തുടങ്ങിയവര്‍ സംസാരിച്ചു.

മാനജ്മെന്റ് കമ്മറ്റി അംഗങ്ങള്‍ നേരിട്ടെത്തി ആശംസകള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134433/school-management-committee-felicitates-teachers)