---
title: "#inauguration | വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "#organized #Vidyarangam #Kala #Sahitya #Vedi #inauguration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134441/organized-vidyarangam-kala-sahitya-vedi-inauguration"
published_at: "2023-07-28T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c39ef682c09_vidhyarangam_logo.jpg"
keywords: []
---

# #inauguration | വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **വാകയാട്**: വാകയാട് എയുപി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം സംഘടിപ്പിച്ചു. ചടങ്ങ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാജന്‍ നരയംകുളം ഉദ്ഘാടനം ചെയ്തു.

## Article Content

**വാകയാട്**: വാകയാട് എയുപി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം സംഘടിപ്പിച്ചു. ചടങ്ങ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാജന്‍ നരയംകുളം ഉദ്ഘാടനം ചെയ്തു.

കുട്ടികളില്‍ വായനാ ശീലം വളര്‍ത്തേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സ്‌കൂള്‍ വിദ്യാരംഗം കോര്‍ഡിനേറ്റര്‍ ജി.എസ്. സുജിന ചടങ്ങിന് അധ്യക്ഷത വഹിച്ചു.

വായനാ പക്ഷാചരണവുമായി ബന്ധപ്പെട്ട് കവിതയുടെ ദൃശ്യാവിഷ്‌കാരവും ഇതോടനുബന്ധിച്ച് നടന്നു. ചടങ്ങിന് പ്രധാനാധ്യാപകന്‍ സ്വാഗതം പറഞ്ഞു.

സി. മനോജ് (അധ്യാപകന്‍), ഫിബ ഷെറിന്‍ (സ്‌കൂള്‍ ലീഡര്‍ ), സി.കെ. നിസ്വന (വിദ്യാരംഗം കണ്‍വീനര്‍), എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134441/organized-vidyarangam-kala-sahitya-vedi-inauguration)