---
title: " #felicitation | ജൈവ കര്‍ഷകന്‍ വി.കെ സിദ്ധിക്കിനെ അനുമോദിച്ച് സ്പര്‍ശം കാര്‍ഷിക സ്വയം സഹായസംഘം "
english_title: "#Sparsham #Agriculture #Swayam #sahayasangham #felicitated #organic #farmer VK #Siddhik"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134607/sparsham-agriculture-swayam-sahayasangham-felicitated-organic-farmer-vk-siddhik"
published_at: "2023-07-29T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c49a034a53f_fecilitation_logo.JPG"
keywords: []
---

#  #felicitation | ജൈവ കര്‍ഷകന്‍ വി.കെ സിദ്ധിക്കിനെ അനുമോദിച്ച് സ്പര്‍ശം കാര്‍ഷിക സ്വയം സഹായസംഘം 

> **Lead Summary:** **ബാലുശ്ശേരി**: കേന്ദ്ര- രാസവസ്തു രാസവള വകുപ്പ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്ത ജൈവ കര്‍ഷകന്‍ വി.കെ. സിദ്ധിഖിനെ സ്പര്‍ശം കാര്‍ഷിക സ്വയം സഹായ സംഘം അനുമോദിച്ചു.

## Article Content

**ബാലുശ്ശേരി**: കേന്ദ്ര- രാസവസ്തു രാസവള വകുപ്പ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ പങ്കെടുത്ത ജൈവ കര്‍ഷകന്‍ വി.കെ. സിദ്ധിഖിനെ സ്പര്‍ശം കാര്‍ഷിക സ്വയം സഹായ സംഘം അനുമോദിച്ചു.

ചടങ്ങിന് സജീവന്‍ തേച്ചേരി അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ സുധീഷ് ചെറുവത്ത് ഉപഹാരം സമര്‍പ്പണം നടത്തി. ടി. ലിജി, എം. സുമ, കെ.എം. സൗരവ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പി. ശൈലന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.കെ. ഷിജു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134607/sparsham-agriculture-swayam-sahayasangham-felicitated-organic-farmer-vk-siddhik)