---
title: "#Keralatextilesandgarmentsdealersassociation | കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനം ജൂലൈ 30 ഞായറാഴ്ച നടക്കും"
english_title: "true vision koyilandy Kerala Textiles and Garments Dealers Association regional conference will be held on Sunday, July 30"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134627/true-vision-koyilandy-kerala-textiles-and-garments-dealers-association-regional-conference-will-be-held-on-sunday-july-30"
published_at: "2023-07-29T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4a403be572_press_Lg.JPG"
keywords: []
---

# #Keralatextilesandgarmentsdealersassociation | കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനം ജൂലൈ 30 ഞായറാഴ്ച നടക്കും

> **Lead Summary:** **കൊയിലാണ്ടി: **കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ മേഖലാ പ്രഥമ വാര്‍ഷിക ജനറല്‍ ബോഡിയും അനുമോദന സമ്മേളനവും 30 ഞായറാഴ്ച നടക്കും. അരങ്ങാടത്ത് വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ കെ സത്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.

## Article Content

**കൊയിലാണ്ടി: **കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ മേഖലാ പ്രഥമ വാര്‍ഷിക ജനറല്‍ ബോഡിയും അനുമോദന സമ്മേളനവും 30 ഞായറാഴ്ച നടക്കും. അരങ്ങാടത്ത് വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടി കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ കെ സത്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.

വസ്ത്രവ്യാപാര രംഗത്ത് വളരെ വര്‍ഷം പ്രവര്‍ത്തിച്ചു വരുന്നവരെ ആദരിക്കുകയും വസ്ത്രവ്യാപാരികളുടേയും കടയിലെ ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും അനുമോദിക്കും. വസ്ത്രവ്യാപാര മേഖലയിലെ പ്രതിസന്ധിയെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.

സംഘടയുടെ പ്രസിഡന്റ് കെ.കെ. ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സി.കെ. സുനില്‍ പ്രകാശ്, പ്രേമന്‍ നന്മന, നൗഷാദ് ഡീലക്‌സ്, നാസര്‍ കിഡ്‌സ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134627/true-vision-koyilandy-kerala-textiles-and-garments-dealers-association-regional-conference-will-be-held-on-sunday-july-30)