---
title: "#accidents | തുടര്‍ച്ചയായി അപകടങ്ങള്‍; ടിപ്പര്‍ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു"
english_title: "#Continual #accidents; The #Tipperlorry #collided with the #car"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134640/continual-accidents-the-tipperlorry-collided-with-the-car"
published_at: "2023-07-29T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4b11305ed5_accident_logo.jpg"
keywords: []
---

# #accidents | തുടര്‍ച്ചയായി അപകടങ്ങള്‍; ടിപ്പര്‍ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു

> **Lead Summary:**  ബാലുശ്ശേരി: കൊയിലാണ്ടി - താമരശേരി സംസ്ഥാന പാതയില്‍ തുടര്‍ച്ചയായി നാലാം ദിവസവും അപകടം. പറമ്പിന്‍മുകളില്‍ പാറക്കുളം വളവിലാണ് ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

## Article Content

 ബാലുശ്ശേരി: കൊയിലാണ്ടി - താമരശേരി സംസ്ഥാന പാതയില്‍ തുടര്‍ച്ചയായി നാലാം ദിവസവും അപകടം. പറമ്പിന്‍മുകളില്‍ പാറക്കുളം വളവിലാണ് ടിപ്പര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

പറമ്പിന്‍ മുകളില്‍ നിന്നും ബാലുശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് എതിര്‍ദിശയിലൂടെ വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല.

ഒരു മാസം മുമ്പ് ഇതേ വളവില്‍ ടിപ്പര്‍ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ച സ്‌കൂട്ടര്‍ യാത്രക്കാരായിരുന്ന യുവ ദമ്പതികള്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ കരുമല വളവില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134640/continual-accidents-the-tipperlorry-collided-with-the-car)