---
title: "മണിപ്പൂര്‍ കലാപം കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയതയെന്ന് കേരള യൂത്ത് ഫ്രണ്ട്(എം)"
english_title: "#KeralaYouthFront (M) calls #Manipur #riots #communalism of #central #government #balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134687/keralayouthfront-m-calls-manipur-riots-communalism-of-central-government-balussery"
published_at: "2023-07-29T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4c4eff00b3_youth_copy.jpg"
keywords: []
---

# മണിപ്പൂര്‍ കലാപം കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയതയെന്ന് കേരള യൂത്ത് ഫ്രണ്ട്(എം)

> **Lead Summary:** **ബാലുശ്ശേരി:** ഇന്ത്യയിലെ ജനങ്ങളെ ഭിന്നിച്ച് വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് മണിപ്പൂര്‍ വിഷയത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ കെ നാരായണന്‍ കുറ്റപ്പെടുത്തി.

## Article Content

**ബാലുശ്ശേരി:** ഇന്ത്യയിലെ ജനങ്ങളെ ഭിന്നിച്ച് വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് മണിപ്പൂര്‍ വിഷയത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ കെ നാരായണന്‍ കുറ്റപ്പെടുത്തി.

മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ കെ നാരായണന്‍ യൂത്ത് ഫ്രണ്ട് (എം) ബാലുശ്ശേരി നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡണ്ട് ബേബി പൂവത്തിങ്കല്‍ അധ്യക്ഷ വഹിച്ചു. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ എം പോള്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി.

വിന്‍സണ്‍ പാത്തിച്ചാലില്‍, എന്‍ പി ഗോപി, കെ കെ സന്തോഷ്, ഇടി സനീഷ്, പ്രമോദ് നരയും കുളം, ഷമീര്‍ കെ, ഫെബിന്‍ തടത്തില്‍, ജോസഫ് വടക്കേടം, അനീഷ് ആന്റണി, മുബീര്‍, ജിതിന്‍ പൂവത്തിങ്കല്‍, കെ പി രവി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134687/keralayouthfront-m-calls-manipur-riots-communalism-of-central-government-balussery)