---
title: "സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചരണാര്‍ഥം ഡിവൈഎഫ്‌ഐ യുവജന ജാഥകള്‍ പര്യടനം തുടങ്ങി"
english_title: "#DYFI started touring the #youth #marches to #promote #Secular #Street "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134697/dyfi-started-touring-the-youth-marches-to-promote-secular-street"
published_at: "2023-07-29T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4cba33e5ab_dyfi_copy.jpg"
keywords: []
---

# സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചരണാര്‍ഥം ഡിവൈഎഫ്‌ഐ യുവജന ജാഥകള്‍ പര്യടനം തുടങ്ങി

> **Lead Summary:** **ബാലുശ്ശേരി: **ഇന്ത്യയെ മത രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള സംഘ പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ആഹ്വാനവുമായി ഡിവൈഎഫ്‌ഐ യുവജന ജാഥകള്‍ പര്യടനം തുടങ്ങി.

## Article Content

**ബാലുശ്ശേരി: **ഇന്ത്യയെ മത രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള സംഘ പരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ആഹ്വാനവുമായി ഡിവൈഎഫ്‌ഐ യുവജന ജാഥകള്‍ പര്യടനം തുടങ്ങി.

സ്വാതന്ത്ര്യ ദിനത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചരണാര്‍ഥമാണ് ജില്ലയില്‍ മൂന്ന് ജാഥകള്‍ പര്യടനം നടത്തുന്നത്.

ജില്ലാ ട്രഷറര്‍ ടി.കെ.സുമേഷ് നയിക്കുന്ന ജാഥ നെല്ലിപ്പൊയിലില്‍ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ജാഥാ മാനേജര്‍ ദീപു പ്രേംനാഥ്, വൈസ് ക്യാപ്റ്റന്‍ കെ.എം. നീനു. ബ്ലോക്ക് സെക്രട്ടറി ഇ.അരുണ്‍ , പ്രസിഡന്റ് ജാഫര്‍ ഷെരീഫ്, ആദര്‍ശ് ജോസഫ് ,എ.കെ.രനില്‍ രാജ് . എം.ആ തിര. ജോസഫ് വി സോജന്‍ . സി.എസ്.ശരത് എന്നിവര്‍ സംസാരിച്ചു.

ശനിയാഴ്ച തിരുവമ്പാടിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം കൊടിയത്തൂരില്‍ സമാപിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134697/dyfi-started-touring-the-youth-marches-to-promote-secular-street)