---
title: "പി.കെ.കൃഷ്ണന്‍മാസ്റ്ററെ അനുസ്മരിച്ചു"
english_title: "#pkkrishnanmaster #commemoration #balussery #atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134713/pkkrishnanmaster-commemoration-balussery"
published_at: "2023-07-29T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4d7743054d_anusmaranam_copy.jpg"
keywords: []
---

# പി.കെ.കൃഷ്ണന്‍മാസ്റ്ററെ അനുസ്മരിച്ചു

> **Lead Summary:** **അത്തോളി:** അത്തോളിയിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ച പി.കെ.കൃഷ്ണന്‍ മാസ്റ്ററെ അനുസ്മരിച്ചു.

## Article Content

**അത്തോളി:** അത്തോളിയിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ച പി.കെ.കൃഷ്ണന്‍ മാസ്റ്ററെ അനുസ്മരിച്ചു.

അനുസ്മരണ ചടങ്ങ് സിപിഐ(എം) ജില്ല സെക്രട്ടേറിയറ്റ് അംഗം എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു.

പി.ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഏകസിവില്‍ കോഡ് എന്ന വിഷയത്തില്‍ പി.കെ.ബാലകൃഷ്ണന്‍ സംസാരിച്ചു.

ലോക്കല്‍ സെക്രട്ടറി പി.എം. ഷാജി, സി.കെ ദിനേശ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134713/pkkrishnanmaster-commemoration-balussery)