വിന്‍സെന്റ് വാന്‍ഗോഗ് അനുസ്മരണം സംഘടിപ്പിച്ചു

വിന്‍സെന്റ് വാന്‍ഗോഗ് അനുസ്മരണം സംഘടിപ്പിച്ചു
Jul 29, 2023 05:08 PM | By Anamika Bs

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മഴവില്‍ കലാകൂട്ടായ്മയുടെ ദൃശ്യ കലാ വിഭാഗമായ മഴവില്‍ ചന്തത്തിന്റെ ആഭിമുഖ്യത്തില്‍ വിഖ്യാത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗ് അനുസ്മരണം സംഘടിപ്പിച്ചു.

നിറങ്ങളുടെ സൂര്യകാന്തി എന്ന പേരില്‍ നടന്ന അനുസ്മരണ പരിപാടി പ്രശസ്ത ചിത്രകാരന്‍ തച്ചോളി കുഞ്ഞബ്ദുള്ള വാന്‍ഗോഗിന്റെ ഛായാചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് സത്യന്‍ കുളിയാപ്പൊയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ' വാന്‍ ഗോഗ് -ഉന്മാദത്തിന്റെ ചിത്രങ്ങളും ജീവിതവും ' എന്ന വിഷയത്തില്‍ ദിലീപ് കീഴൂര്‍ സംസാരിച്ചു.

ഹെഡ്മാസ്റ്റര്‍ ടി.മുനാസ് ഉപഹാരം നല്‍കി. ഡെപ്യൂട്ടി എച്ച്എം എ.ശ്രീജ, സ്റ്റാഫ് സെക്രട്ടറി ടി.എം.സുരേഷ് ബാബു ,മഴവില്‍ ചന്തം കണ്‍വീനര്‍ ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി ഒരുക്കിയ വാന്‍ഗോഗ് അനുസ്മരണ ചിത്രപ്രദര്‍ശനത്തില്‍ വാന്‍ഗോഗിന്റെ മാസ്റ്റര്‍പീസ് ചിത്രങ്ങളായ സൂര്യകാന്തിപൂക്കള്‍, സ്റ്റാറിനൈറ്റ്, പൊട്ടറ്റോ ഈറ്റേഴ്‌സ്, ഐറിസ് , ദ നൈറ്റ്കഫെ തുടങ്ങി അമ്പതോളം ചിത്ര പകര്‍പ്പുകളും മഴവില്‍ ചന്തം കൂട്ടുകാര്‍ വരച്ച വാന്‍ഗോഗിന്റെ ഛായ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.

വാന്‍ ഗോഗിന്റെ ജീവിതത്തെപ്പറ്റി തയ്യാറാക്കിയ ലഘു ചലച്ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.

മഴവില്‍ ചന്തം ടീച്ചര്‍ കോഡിനേറ്റര്‍ ശ്രീജേഷ് ശ്രീതിലകം സ്വാഗതവും മഴവില്‍ കലാ കൂട്ടായ്മ ജനറല്‍ കോഡിനേറ്റര്‍ കെ.സി.രാജീവന്‍ നന്ദിയും പറഞ്ഞു.

#vincent van Gogh #comemmoration #naduvannur

Next TV

Related Stories
യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

May 3, 2024 10:23 PM

യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

നന്മണ്ട ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ മുന്നൂര്‍ക്കയില്‍അംഗനവാടിയുടെ 41-ാം...

Read More >>
ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

May 3, 2024 09:37 PM

ഫുട്പാത്തിലെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍ അകപ്പെട്ട് വീണ് സ്ത്രീക്ക് പരുക്കേറ്റു.

താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിനു സമീപം ഡോള്‍ഫിന്‍ ടവറിനു മുന്‍വശത്തെ തകര്‍ന്ന സ്ലാബിനുള്ളില്‍ കാല്‍...

Read More >>
മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി  സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

May 3, 2024 09:19 PM

മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി സര്‍വകക്ഷി യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു

കൂരാച്ചുണ്ട്: മഴക്കാലപൂര്‍വ മുന്നൊരുക്കത്തിന്റെ ഭാഗമായി പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, വ്യാപാര...

Read More >>
നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന്  ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

May 3, 2024 05:23 PM

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് ഇന്റര്‍ സെക്ടര്‍ മീറ്റിംഗ് ചേര്‍ന്നു

നടുവണ്ണൂരില്‍ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിനായി ഇന്റര്‍ സെക്ടര്‍ മീറ്റിംഗ്...

Read More >>
ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

May 2, 2024 10:11 AM

ഹെൽപ്പർ പി.കെ.തങ്കമണി വിരമിച്ചു

ഹെൽപ്പർ പി.കെ.തങ്കമണി...

Read More >>
ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

May 2, 2024 09:40 AM

ബഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴി ക്കോട് പിടിയിൽ

ബഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുൾ നൂർ വല്ലപ്പോഴും കോഴിക്കോട് വരുന്ന ഇയാൾ ബാഗ്ലൂരിൽ...

Read More >>
Top Stories