---
title: "#balasangam | ഇനി പുതിയ നേതൃത്വം; ബാലസംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖലാ സമ്മേളനം നടന്നു "
english_title: "true vision koyilandy Balasangham Koyilandi Central Region Conference was held at peruvattoor"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134880/true-vision-koyilandy-balasangham-koyilandi-central-region-conference-was-held-at-peruvattoor"
published_at: "2023-07-30T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5de8201d19_balasangammmmm_Lg.jpg"
keywords: []
---

# #balasangam | ഇനി പുതിയ നേതൃത്വം; ബാലസംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖലാ സമ്മേളനം നടന്നു 

> **Lead Summary:** **കൊയിലാണ്ടി:** ബാലസംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖലാ സമ്മേളനം സംഘടിപ്പിച്ചു. പെരുവട്ടൂര്‍ നോര്‍ത്തില്‍ നടന്ന സമ്മേളനം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദേവനന്ദ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ.ടി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**കൊയിലാണ്ടി:** ബാലസംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖലാ സമ്മേളനം സംഘടിപ്പിച്ചു. പെരുവട്ടൂര്‍ നോര്‍ത്തില്‍ നടന്ന സമ്മേളനം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദേവനന്ദ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ.ടി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

വിവിധ യൂണിറ്റുകളില്‍നിന്നെത്തിയ പ്രതിനിധികള്‍ പ്രകടനമായെത്തിയാണ് സമ്മേളന നഗരിയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് ദേവനന്ദ പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാലില്‍ സംഘടനാ റിപ്പോര്‍ട്ടും, മേഖലാ ജോ. സെക്രട്ടറി അനുരുധ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തുടര്‍ന്ന് വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയും നടന്നു. ഏരിയാ കമ്മിറ്റി അംഗങ്ങളായ നന്ദന, ആഗ്‌ന, പി.എം. ബിജു, കെ. അനീഷ്, സുനില്‍ കുമാര്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

പുതിയ മേഖലാ ഭാരവാഹികളായി ദേവനന്ദ (പ്രസിഡന്റ്), അനുരുദ്ധ് (സെക്രട്ടറി), പി.എം. ബിജു (കണ്‍വീനര്‍), സുനില്‍ കുമാര്‍ പറമ്പത്ത് (കോ-ഓര്‍ഡിനേറ്റര്‍), കെ. അനീഷ് (അക്കാദമിക് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗതസംഘം കണ്‍വീനര്‍ പി.കെ. ഗംഗാധരന്‍ സ്വാഗതവും അനുരുദ്ധ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134880/true-vision-koyilandy-balasangham-koyilandi-central-region-conference-was-held-at-peruvattoor)