---
title: "#pks | മണിപ്പൂരിന് ഐക്യദാര്‍ഢ്യം; മണിപ്പൂരിലെ വംശീയ കലാപത്തിന് നേരെയുള്ള കേന്ദ്രത്തിന്റെ നടപടിയില്‍ പ്രധിഷേധവുമായി പികെഎസ് "
english_title: "true vision koyilandy PKS protested against Centre's action against communal riots in Manipur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134889/true-vision-koyilandy-pks-protested-against-centres-action-against-communal-riots-in-manipur"
published_at: "2023-07-30T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5e321a66a2_pks_Lg.jpg"
keywords: []
---

# #pks | മണിപ്പൂരിന് ഐക്യദാര്‍ഢ്യം; മണിപ്പൂരിലെ വംശീയ കലാപത്തിന് നേരെയുള്ള കേന്ദ്രത്തിന്റെ നടപടിയില്‍ പ്രധിഷേധവുമായി പികെഎസ് 

> **Lead Summary:** **കൊയിലാണ്ടി: **മണിപ്പൂരിലെ വംശീയ കലാപം അമര്‍ച്ചചെയ്യാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രഭരണകൂടത്തിന്റെ നിസ്സംഗതയില്‍ പ്രതിഷേധവുമായി പികെഎസ് കൊയിലാണ്ടി ഏരിയ കമ്മിറ്റി. പികെഎസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.

## Article Content

**കൊയിലാണ്ടി: **മണിപ്പൂരിലെ വംശീയ കലാപം അമര്‍ച്ചചെയ്യാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രഭരണകൂടത്തിന്റെ നിസ്സംഗതയില്‍ പ്രതിഷേധവുമായി പികെഎസ് കൊയിലാണ്ടി ഏരിയ കമ്മിറ്റി. പികെഎസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.

പൊതുയോഗം കേരള കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയ്ക്ക് പി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.പി. രാജീവന്‍, വൈസ് പ്രസിഡന്റുമാരായ ടി.വി. ദാമോദരന്‍, വി.കെ. രേഖ എന്നിവര്‍ സംസാരിച്ചു.

ടൗണില്‍ നടന്ന പ്രകടനത്തിന് വി.കെ. രാജന്‍, വി.എം. ബാബു, പി.ടി. സോമന്‍, എന്‍.കെ. രാജു, യു.കെ. പവിത്രന്‍, ടി.എം. രജില തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134889/true-vision-koyilandy-pks-protested-against-centres-action-against-communal-riots-in-manipur)