---
title: "#koyilandy | സ്‌കൂള്‍ ശുചിത്വം; സ്‌കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ് പദ്ധതിയുമായി പന്തലായനി ബ്ലോക്ക് "
english_title: "true vision koyilandy biogas plan program formed at koyilandy by panthalayani block"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134918/true-vision-koyilandy-biogas-plan-program-formed-at-koyilandy-by-panthalayani-block"
published_at: "2023-07-30T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5f76da6ef4_anthatta_school_Lg.jpg"
keywords: []
---

# #koyilandy | സ്‌കൂള്‍ ശുചിത്വം; സ്‌കൂളുകളില്‍ ബയോഗ്യാസ് പ്ലാന്റ് പദ്ധതിയുമായി പന്തലായനി ബ്ലോക്ക് 

> **Lead Summary:** **കൊയിലാണ്ടി: **പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌കൂള്‍ ശുചിത്വ പരിപാടിയുടെ ഭാഗമായി എല്ലാ സ്‌കൂളിലും ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നു. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ.യു.പി.സ്‌കൂളില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വഹിച്ചു.

## Article Content

**കൊയിലാണ്ടി: **പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സ്‌കൂള്‍ ശുചിത്വ പരിപാടിയുടെ ഭാഗമായി എല്ലാ സ്‌കൂളിലും ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നു. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആന്തട്ട ഗവ.യു.പി.സ്‌കൂളില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വഹിച്ചു.

ഒരു ലക്ഷം രൂപയുടെ പ്ലാന്റാണ് ഓരോ സ്‌കൂളുകളിലും സ്ഥാപിക്കുന്നത്. ചടങ്ങില്‍ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ജുബീഷ് , നൈനിക ഹരിദാസ് പി. എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134918/true-vision-koyilandy-biogas-plan-program-formed-at-koyilandy-by-panthalayani-block)