---
title: "#mudadi | മൂടാടി മാലിന്യ മുക്തമാകും; ഹരിത സഭകളുടെ നേൃത്വത്തില്‍ നാട് ഒരുമിക്കുന്നു "
english_title: "true vision koyilandy village united under the leadership of Harita Sabhas for the cleaning"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/134932/true-vision-koyilandy-village-united-under-the-leadership-of-harita-sabhas-for-the-cleaning"
published_at: "2023-07-30T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5fe75e4adf_941800a9-0852-452f-a801-f880077aa6d5.jfif"
keywords: []
---

# #mudadi | മൂടാടി മാലിന്യ മുക്തമാകും; ഹരിത സഭകളുടെ നേൃത്വത്തില്‍ നാട് ഒരുമിക്കുന്നു 

> **Lead Summary:** **മൂടാടി: **മാലിന്യ മുക്തം നവ കേരളം പദ്ധതി നടപ്പാക്കുന്നതിന്റ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലും പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നു. ഹരിത സഭകളായാണ് ഗ്രാമസഭകള്‍ സംഘടിപ്പിച്ചത്. പതിനാറാം വാര്‍ഡ് ഹരിത സഭ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മൂടാടി: **മാലിന്യ മുക്തം നവ കേരളം പദ്ധതി നടപ്പാക്കുന്നതിന്റ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലും പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നു. ഹരിത സഭകളായാണ് ഗ്രാമസഭകള്‍ സംഘടിപ്പിച്ചത്. പതിനാറാം വാര്‍ഡ് ഹരിത സഭ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, നാലാം വാര്‍ഡ് മെമ്പര്‍ വി.കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് 10 മുതല്‍ ജൂണ്‍ 5 വരെയുള്ള ഒന്നാം ഘട്ടത്തില്‍ ഹരിത കര്‍മ സേനകളെ ശാക്തീകരിക്കുകയും പഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നും പാഴ് വസ്തുക്കള്‍ ശേഖരിക്കുകയും എം.സി.എഫ് സ്ഥല സൗകര്യം വര്‍ധിപ്പിക്കുകയും ചെയ്തു.

ഈ കാലയളവില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ സെമിനാറും സംഘടിപ്പിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കും. ഹരിത സഭകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും സമുഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങളും പരിഗണിച്ച് പദ്ധതികള്‍ തയ്യാറാക്കും. തൊഴിലുറപ്പ് പദ്ധതിയുമായി യോജിപ്പിച്ച് കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ് നിര്‍മ്മിക്കാനും മിനി എം സി എഫുകള്‍ എല്ലാ വാര്‍ഡിലും നിര്‍മ്മിച്ച് മാലിന്യശേഖരണം വികേന്ദ്രികരണം നടപ്പാക്കും.

മാലിന്യം വലിച്ചെറിയുന്നത് കണ്ടുപിടിക്കാന്‍ ജനപങ്കാളിത്തത്തോടെ സിസിടിവികള്‍ സ്ഥാപിക്കും. പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ ഖര ജൈവ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/134932/true-vision-koyilandy-village-united-under-the-leadership-of-harita-sabhas-for-the-cleaning)