---
title: "@kanjilasheeri | കാഞ്ഞിലശ്ശേരിയിലെ മാതൃകാ പൊതുപ്രവര്‍ത്തകന്‍ കാരളിക്കണ്ടി ഗംഗാധരന്‍ നായരുടെ ചരമദിനം ആചരിച്ചു "
english_title: "true vision koyilandy Death anniversary of public servant Karalikandi Gangadharan Nair at Kanjilassery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135142/true-vision-koyilandy-death-anniversary-of-public-servant-karalikandi-gangadharan-nair-at-kanjilassery"
published_at: "2023-07-31T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c718c628981_kanjilasheeri_Lg.JPG"
keywords: []
---

# @kanjilasheeri | കാഞ്ഞിലശ്ശേരിയിലെ മാതൃകാ പൊതുപ്രവര്‍ത്തകന്‍ കാരളിക്കണ്ടി ഗംഗാധരന്‍ നായരുടെ ചരമദിനം ആചരിച്ചു 

> **Lead Summary:** **ചേമഞ്ചേരി: **ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിലെ കാരളിക്കണ്ടി ഗംഗാധരന്‍ നായരുടെ ചരമദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചേമഞ്ചേരി: **ചേമഞ്ചേരി കാഞ്ഞിലശ്ശേരിയിലെ കാരളിക്കണ്ടി ഗംഗാധരന്‍ നായരുടെ ചരമദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് ജനശ്രദ്ധ നേടിയ മുതിര്‍ന്ന പൗരന്മാരേയും, പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ആദരിക്കുകയും എസ്എസ്എല്‍സി , +2 വിജയികളായവരെ അനുമോദിക്കുകയും ചെയ്തു വാഴയില്‍ ശിവദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഐസിസി അംഗം ഡോ. ഹരിപ്രിയ ഉപഹാര സമര്‍പ്പണം നടത്തി.

കെപിസിസി അംഗം സി.വി. ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിജയന്‍ കണ്ണഞ്ചേരി, ഷബീര്‍ എളവനക്കണ്ടി, സത്യനാഥന്‍മാടഞ്ചേരി, അഡ്വ.പി. ശങ്കരന്‍ നായര്‍, സി.എം. രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍ കുന്നത്ത് , മനോജ് കുമാര്‍ .കെ എന്നിവര്‍ സംസാരിച്ചു. കൊല്ലോറ രാജന്‍ സ്വാഗതവും വിജയന്‍ കീഴലത്ത് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135142/true-vision-koyilandy-death-anniversary-of-public-servant-karalikandi-gangadharan-nair-at-kanjilassery)