---
title: "#muchukkunnu | മുചുകുന്ന് കെജി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുനിയില്‍ ഗോപാലനെ അനുസ്മരിച്ചു "
english_title: "true vision koyilandy Muchukunnu kuniyil Gopalan was commemorated under the leadership of  KG Trust"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135149/true-vision-koyilandy-muchukunnu-kuniyil-gopalan-was-commemorated-under-the-leadership-of-kg-trust"
published_at: "2023-07-31T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c71e190ceef_kg_trurt_Lg.jpg"
keywords: []
---

# #muchukkunnu | മുചുകുന്ന് കെജി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുനിയില്‍ ഗോപാലനെ അനുസ്മരിച്ചു 

> **Lead Summary:** **മുചുകുന്ന്: **സാംസ്‌കാരിക പ്രവര്‍ത്തകനും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന മുചുകുന്നിലെ കുനിയില്‍ ഗോപാലനെ അനുസ്മരിച്ച് കെജി ട്രസ്റ്റ്. അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ജിജേഷ് അരവിന്ദ് ഉത്ഘാടനം ചെയ്തു.

## Article Content

**മുചുകുന്ന്: **സാംസ്‌കാരിക പ്രവര്‍ത്തകനും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന മുചുകുന്നിലെ കുനിയില്‍ ഗോപാലനെ അനുസ്മരിച്ച് കെജി ട്രസ്റ്റ്. അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ജിജേഷ് അരവിന്ദ് ഉത്ഘാടനം ചെയ്തു.

ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.പി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ആര്‍. നാരായണന്‍, നെല്ലിമടം പ്രകാശ്, വി.എം. രാഘവന്‍, കെ.സി. സജേഷ് ബാബു, പൊറ്റക്കാട്ട് രാമകൃഷ്ണന്‍, ലതിക പുതുക്കൂടി, കെ.എം. ശ്രീവള്ളി, കെ. ലീല, ബിജേഷ് രാമനിലയം, രെജി സജേഷ്, കെ. പ്രേമ, ബിജേഷ് ഉത്രാടം, ബാലകൃഷ്ണന്‍, ആതിര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135149/true-vision-koyilandy-muchukunnu-kuniyil-gopalan-was-commemorated-under-the-leadership-of-kg-trust)