---
title: "#India| ഇന്ത്യയെ മതരാഷ്ട്രമാക്കരുത്; ഉള്ളിയേരിയിലെ സെക്കുലര്‍ സ്ട്രീറ്റില്‍ അണിനിരക്കാന്‍ അയ്യായിരം യുവതി യുവാക്കളെത്തും"
english_title: "Don't make #India #religious #state; #Fivethousand #youngmen and #women will #come #line #secular #streets of #Ullieri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135185/dont-make-india-religious-state-fivethousand-youngmen-and-women-will-come-line-secular-streets-of-ullieri"
published_at: "2023-07-31T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c74588ef5f5_dyfi_logo.jpg"
keywords: []
---

# #India| ഇന്ത്യയെ മതരാഷ്ട്രമാക്കരുത്; ഉള്ളിയേരിയിലെ സെക്കുലര്‍ സ്ട്രീറ്റില്‍ അണിനിരക്കാന്‍ അയ്യായിരം യുവതി യുവാക്കളെത്തും

> **Lead Summary:** **ബാലുശ്ശേരി**: ഇന്ത്യയെ മതരാഷ്ട്രമാക്കരുത്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ആഗസ്റ്റ് 15ന് ഉള്ളിയേരിയില്‍ നടക്കുന്ന സെക്കുലര്‍ സ്ട്രീറ്റില്‍ അയ്യായിരം യുവതി - യുവാക്കളെ അണിനിരത്താന്‍ തീരുമാനം.

## Article Content

**ബാലുശ്ശേരി**: ഇന്ത്യയെ മതരാഷ്ട്രമാക്കരുത്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ആഗസ്റ്റ് 15ന് ഉള്ളിയേരിയില്‍ നടക്കുന്ന സെക്കുലര്‍ സ്ട്രീറ്റില്‍ അയ്യായിരം യുവതി - യുവാക്കളെ അണിനിരത്താന്‍ തീരുമാനം.

ഡിവൈഎഫ്‌ഐ ബാലുശ്ശേരി ബ്ലോക്ക് കണ്‍വെന്‍ഷന്‍ കീഴിലാണ് തീരുമാനം. ബാലുശ്ശേരി ബിടിആര്‍ മന്ദിരത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എസ്.എസ് അതുല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോയിന്‍ സെക്രട്ടറി അഞ്ജലി കൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ്, ജില്ലാ കമ്മിറ്റി അംഗം പി.എം അജിഷ, കെ. ഷിബിന്‍, എസ്.ബി അക്ഷയ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135185/dont-make-india-religious-state-fivethousand-youngmen-and-women-will-come-line-secular-streets-of-ullieri)