---
title: "#workshop | ആട്ടവും പാട്ടുമായി നാടന്‍പാട്ട് ശില്പശാല "
english_title: "#Folksong #workshop with #dance and #song"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135191/folksong-workshop-with-dance-and-song"
published_at: "2023-07-31T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c74aa58c0d0_workshop_logo.jpg"
keywords: []
---

# #workshop | ആട്ടവും പാട്ടുമായി നാടന്‍പാട്ട് ശില്പശാല 

> **Lead Summary:** **തിരുവങ്ങൂര്‍**: നാടന്‍പാട്ട് ശില്പശാല സംഘടിപ്പിച്ച് പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂര്‍.

## Article Content

**തിരുവങ്ങൂര്‍**: നാടന്‍പാട്ട് ശില്പശാല സംഘടിപ്പിച്ച് പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂര്‍.

ശില്പശാല സവാക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈര്‍ ഉദ്ഘാടനം ചെയ്തു. സബിത കൂടത്തില്‍ അധ്യക്ഷത വഹിച്ചു.കലാഭവന്‍ മണി പുരസ്‌ക്കാര ജേതാവ് ബിനീഷ് മണിയൂര്‍ ശില്പശാലയ്ക്ക് പരിശീലനം നല്‍കി.

സമാപന പരിപാടിയുടെ ഉദ്ഘാടനവും പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് നിര്‍വഹിച്ചു.

ശിവാനന്ദന്‍ ക്ലമസി, ബിനീഷ് മണിയൂര്‍, വിജയന്‍ കണ്ണഞ്ചേരി, സുനില്‍തിരുവങ്ങൂര്‍, ഷാജിന്‍, രാജീവ് ചേമഞ്ചേരി, രവി കാപ്പാട്, ഉണ്ണി മാടഞ്ചേരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135191/folksong-workshop-with-dance-and-song)