---
title: " #Trekking | മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ആവേശമായി കക്കാടംപൊയില്‍ ട്രക്കിംഗ് "
english_title: "#Malabar #River #Festival: #Trekking in #Kakadampoil with #excitement"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135208/malabar-river-festival-trekking-in-kakadampoil-with-excitement"
published_at: "2023-07-31T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c753b38d107_river_festivel_logo.jpg"
keywords: []
---

#  #Trekking | മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ആവേശമായി കക്കാടംപൊയില്‍ ട്രക്കിംഗ് 

> **Lead Summary:** **കൂടരഞ്ഞി**: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ മുന്നോടിയായി കക്കാടംപൊയിലില്‍ നടന്ന ട്രക്കിംഗ് ആവേശമായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ട്രക്കിംഗ് ഫ്‌ലാഗ് ഓഫ് ചെയ്തു.

## Article Content

**കൂടരഞ്ഞി**: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ മുന്നോടിയായി കക്കാടംപൊയിലില്‍ നടന്ന ട്രക്കിംഗ് ആവേശമായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ട്രക്കിംഗ് ഫ്‌ലാഗ് ഓഫ് ചെയ്തു.

വാര്‍ഡ് അംഗം ജെറീന റോയ് അധ്യക്ഷത വഹിച്ചു. നായാടംപൊയിലില്‍ നിന്നും കുരിശുമലയിലേക്കായിരുന്ന ട്രക്കിംഗില്‍ 40 ഓളം പേര്‍ ഭാഗമായി.

അന്തര്‍ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥമാണ് നാലു കിലോമീറ്ററോളം ദൂരം നീണ്ടുനിന്ന ട്രക്കിംഗ് സംഘടിപ്പിച്ചത്.

കക്കാടംപൊയില്‍ വാര്‍ഡ് മെമ്പര്‍ സീന ബിജു, ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സണ്ണി ചെമ്പാട്ട്, ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ആഷിഖ്, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആഗസ്റ്റ് 4,5,6 തിയ്യതികളിലായി തുഷാരഗിരിയില്‍ നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ മുന്നോടിയായി ആഗസ്റ്റ് രണ്ടിനും മൂന്നിനും പൂവാറംതോട് നിന്നും കക്കാടംപൊയിലിലേക്ക് ഓഫ് റോഡ് എക്‌സ്പഡീഷനും നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135208/malabar-river-festival-trekking-in-kakadampoil-with-excitement)