---
title: " #camp | നേതൃത്വ പഠനക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Organized a #leadership #training #camp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135228/organized-a-leadership-training-camp"
published_at: "2023-07-31T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c75d1d7ef41_camp_logo.jpg"
keywords: []
---

#  #camp | നേതൃത്വ പഠനക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി**: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃത്വ പഠനക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി**: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃത്വ പഠനക്യാമ്പ് സംഘടിപ്പിച്ചു.

എം.ആര്‍. വത്സരാജ്മാസ്റ്റര്‍ നഗറില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് എം. കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

വി.സി ശിവദാസ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലന്‍ മുഖ്യ പ്രഭാഷണം നടത്തി.

പെന്‍ഷന്‍ പരിഷ്‌ക്കരണവും പെന്‍ഷന്‍ ഉപബോക്താക്കളുടെ മറ്റ് പ്രശ്‌നങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് കെഎസ്എസ്പിഎ പെന്‍ഷന്‍സെല്‍ ജില്ലാ കണ്‍വീനര്‍ പി. മുത്തുകൃഷ്ണന്‍ ക്ലാസ്സെടുത്തു.

കെപിസിസി അംഗം കെ. രാമചന്ദ്രന്‍, കെഎസ്എസ്പിഎ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരന്‍ പാലയാട്, ബാലുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജൈസല്‍ അത്തോളി, ബാലുശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.സി വിജയന്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ രാജീവന്‍, ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു.കെ വിജയന്‍, ഹരീഷ് നന്ദനം, കെഎസ്എസ്പിഎ നിയോജകമണ്ഡലം ജോ. സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്‍, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് വി.ടി ഉണ്ണിമാധവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135228/organized-a-leadership-training-camp)