---
title: "മണിപ്പൂര്‍ വംശഹത്യയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി"
english_title: "#protest #against #manipur #riot #balussery "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135263/protest-against-manipur-riot-balussery"
published_at: "2023-07-31T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c775d1f0b22_manipur_copy.jpg"
keywords: []
---

# മണിപ്പൂര്‍ വംശഹത്യയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി

> **Lead Summary:** **ബാലുശ്ശേരി:** മണിപ്പൂര്‍ വംശഹത്യയിലും അക്രമികള്‍ക്ക് ഒത്താശ പാടുന്ന കേന്ദ്ര ഗവണ്‍മെന്റിനെതിരെ പ്രതിഷേധിച്ച് പികെഎസ് ബാലുശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി:** മണിപ്പൂര്‍ വംശഹത്യയിലും അക്രമികള്‍ക്ക് ഒത്താശ പാടുന്ന കേന്ദ്ര ഗവണ്‍മെന്റിനെതിരെ പ്രതിഷേധിച്ച് പികെഎസ് ബാലുശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.

ഏരിയാ പ്രസിഡന്റ് ബി.ജെ.ബിജിലേഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കൂട്ടായ്മ കേരള കര്‍ഷക സംഘം ഏരിയാ ട്രഷറര്‍ പി.പി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മറ്റി അംഗം ഷാജി തച്ചയില്‍, ജില്ലാ കമ്മറ്റി അംഗം വി.കെ.അനിത, കെ.ബാലകൃഷ്ണന്‍, സി.രാജന്‍, സി.സുനില്‍ എന്നിവര്‍ സംസാരിച്ചു.

പരിപാടിയില്‍ കെ.എം.ശ്രീനു സ്വാഗതവും കെ.സി.വേലായുധന്‍ നന്ദിയും പറഞ്ഞു.

പോലീസ് സ്റ്റേഷനടുത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് വി.വി.ബിന്ദു, സി.കെ.പ്രമോദ്, സുധീര്‍, ഗിരീഷ്, ഷൈജു, ചന്ദ്രന്‍, രാജന്‍, രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135263/protest-against-manipur-riot-balussery)