---
title: "മണിപ്പൂരില്‍ കലാപത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല "
english_title: "#solidarity with #riot #victims in #Manipur #kattippara"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135284/solidarity-with-riot-victims-in-manipur-kattippara"
published_at: "2023-07-31T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c784859719c_jwala_copy.jpg"
keywords: []
---

# മണിപ്പൂരില്‍ കലാപത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല 

> **Lead Summary:** **കട്ടിപ്പാറ: **കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ രാജ്യദ്രോഹകരമായ നാലപാടുകള്‍ക്കെതിരെ കട്ടിപ്പാറ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചമലില്‍ മണിപ്പൂരില്‍ പീഡനത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

**കട്ടിപ്പാറ: **കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ രാജ്യദ്രോഹകരമായ നാലപാടുകള്‍ക്കെതിരെ കട്ടിപ്പാറ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചമലില്‍ മണിപ്പൂരില്‍ പീഡനത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയും,ജനാധിപത്യ മത നിരപേക്ഷ മൂല്ല്യങ്ങള്‍ കാത്ത് സംരക്ഷിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധ ജ്വാല ആവശ്യപ്പെട്ടു.

പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും പ്രഭാഷകനുമായ ജിജിത്ത് പൈങ്ങോപ്പുറം ചടങ്ങില്‍ മുഖ്യ പ്രഭാക്ഷണം നടത്തി.

കട്ടിപ്പാറ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് റിഫായത്ത് അദ്ധ്യക്ഷതയില്‍ നടന്ന സദസ്സില്‍ പി.കെ.സദാനന്ദന്‍, നെഈം പൂലോട്, വല്‍സമ്മ അനില്‍ എന്നിവര്‍ സംസാരിച്ചു.

അനില്‍ ജോര്‍ജ്, സലാം മണക്കടവന്‍, എന്‍.സി.പീയുസ്, ജോബി ജോസഫ്, റോബി ജെയിംസ്, മനിഷ് ശിവന്‍, വി.കെ.മാധവന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135284/solidarity-with-riot-victims-in-manipur-kattippara)