---
title: "#Alumni | സ്മൃതിമധുരം 2023; വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചുചേര്‍ന്ന് സിഎംഎം ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ "
english_title: "#Smriti #Madhuram #2023; #Alumni of #CMM High School #reunite after #years"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135480/smriti-madhuram-2023-alumni-of-cmm-high-school-reunite-after-years"
published_at: "2023-08-01T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8959ed5fa0_alumni_logo.jpg"
keywords: []
---

# #Alumni | സ്മൃതിമധുരം 2023; വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചുചേര്‍ന്ന് സിഎംഎം ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **തലക്കുളത്തൂര്‍**: 47 വര്‍ഷങ്ങള്‍ക്ക് ശേഷം 1976 ഫസ്റ്റ് ബാച്ച് സിഎംഎം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 'സ്മൃതിമധുരം 2023' എന്ന പേരില്‍ ഒന്നിച്ചു.

## Article Content

**തലക്കുളത്തൂര്‍**: 47 വര്‍ഷങ്ങള്‍ക്ക് ശേഷം 1976 ഫസ്റ്റ് ബാച്ച് സിഎംഎം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 'സ്മൃതിമധുരം 2023' എന്ന പേരില്‍ ഒന്നിച്ചു.

പ്രധാനാധ്യാപിക ഫാത്തിമ ഹന്നഹാഗര്‍ ചടങ്ങ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പത്മദളാക്ഷന്‍ അധ്യക്ഷത വഹിച്ചു.

ഗുരുനാഥന്മാരെ താലപൊലിയോടെ സ്വീകരിച്ചു. സെക്രട്ടറി മധുസൂദനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഖജാഞ്ചി സുദര്‍ശന നന്ദി പറഞ്ഞു.

രാവിലെ 9.00 മണി മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ രാത്രി 10.00 മണി വരെ നീണ്ടു നിന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135480/smriti-madhuram-2023-alumni-of-cmm-high-school-reunite-after-years)