---
title: "#koyilandy | മുഹമ്മദ് ഷാമില്‍ ഇനി കൂട്ടുകാര്‍ക്കൊപ്പം; വെര്‍ച്ചല്‍ ക്ലാസ് റൂം ജില്ലാതല ഉദ്ഘാടനം നടന്നു "
english_title: "true vision koyilandy Muhammad Shamil now with his friends; District level inauguration of virtual classroom was held at koyilandy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135509/true-vision-koyilandy-muhammad-shamil-now-with-his-friends-district-level-inauguration-of-virtual-classroom-was-held-at-koyilandy"
published_at: "2023-08-01T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8a440d4bac_class_room_Lg.JPG"
keywords: []
---

# #koyilandy | മുഹമ്മദ് ഷാമില്‍ ഇനി കൂട്ടുകാര്‍ക്കൊപ്പം; വെര്‍ച്ചല്‍ ക്ലാസ് റൂം ജില്ലാതല ഉദ്ഘാടനം നടന്നു 

> **Lead Summary:** **കൊയിലാണ്ടി: ** പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ കിടപ്പിലായ കുട്ടികള്‍ക്കുള്ള വെര്‍ച്ചല്‍ ക്ലാസ് റൂം ജില്ലാതല ഉദ്ഘാടനം നടന്നു. പന്തലായനി ബിആര്‍സിയിലെ കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ 8ാം തരത്തിലെ മുഹമ്മദ് ഷാമിലിന്റെ വീട്ടില്‍ എംഎല്‍എ കാനത്തില്‍ ജമീല വെര്‍ച്ചല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**കൊയിലാണ്ടി: ** പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ കിടപ്പിലായ കുട്ടികള്‍ക്കുള്ള വെര്‍ച്ചല്‍ ക്ലാസ് റൂം ജില്ലാതല ഉദ്ഘാടനം നടന്നു. പന്തലായനി ബിആര്‍സിയിലെ കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ 8ാം തരത്തിലെ മുഹമ്മദ് ഷാമിലിന്റെ വീട്ടില്‍ എംഎല്‍എ കാനത്തില്‍ ജമീല വെര്‍ച്ചല്‍ ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കിടപ്പിലായ കുട്ടികള്‍ക്ക് വിദ്യാലയ അനുഭവം വെര്‍ച്ചല്‍ ക്ലാസ് റൂമിലൂടെ സാധ്യമാകാന്‍ വേണ്ടിയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേ പാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു, പന്തലായനി ബിപിസി കെ. ഉണ്ണികൃഷ്ണന്‍, ജിവിഎച്ച്എസ്എസ് കൊയിലാണ്ടി യിലെ പ്രധാന അധ്യാപിക കെ. അജിത കുമാരി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.എം. നജീബ് സ്വാഗതവും സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ സന്ധ്യാ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135509/true-vision-koyilandy-muhammad-shamil-now-with-his-friends-district-level-inauguration-of-virtual-classroom-was-held-at-koyilandy)