---
title: "#birthdaycommemoration | കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മദിന അനുസ്മരണവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു"
english_title: "#organized #Cartoonist #Shankar #birthdaycommemoration and #cartoon #exhibition"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135567/organized-cartoonist-shankar-birthdaycommemoration-and-cartoon-exhibition"
published_at: "2023-08-01T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8c7b44e265_cartoon.JPG"
keywords: []
---

# #birthdaycommemoration | കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ജന്മദിന അനുസ്മരണവും കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു

> **Lead Summary:** **എലത്തൂര്‍**: കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിന അനുസ്മരണവും ആര്‍ട്ട് ക്ലബിന്റെ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. സിഎംസി ബോയ്‌സ് ഹൈസ്‌കൂളിലെ കളേഴ്‌സ് ആര്‍ട്‌സ് ക്ലബിന്റ ആഭിമുഖ്യത്തില്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന പരിപാടി പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശ്രീധരന്‍ എലത്തൂര്‍ നിര്‍വഹിച്ചു.

## Article Content

**എലത്തൂര്‍**: കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിന അനുസ്മരണവും ആര്‍ട്ട് ക്ലബിന്റെ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. സിഎംസി ബോയ്‌സ് ഹൈസ്‌കൂളിലെ കളേഴ്‌സ് ആര്‍ട്‌സ് ക്ലബിന്റ ആഭിമുഖ്യത്തില്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന പരിപാടി പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശ്രീധരന്‍ എലത്തൂര്‍ നിര്‍വഹിച്ചു.

പ്രസിഡന്റ് വി. ബൈജു അധ്യക്ഷത വഹിച്ചു. അബ്ദുള്‍ ഹക്കീം, ചിത്രകലാധ്യാപകന്‍ കെ.ആര്‍ നിഗീഷ്, അമല്‍ജിത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ.ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ടി. രഞ്ജിത് നന്ദി പറഞ്ഞു.

കുട്ടികള്‍ വരച്ച ശങ്കര്‍ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135567/organized-cartoonist-shankar-birthdaycommemoration-and-cartoon-exhibition)