---
title: "#homeloan | ഭവന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "#application for #home #loans are #invited"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135604/application-for-home-loans-are-invited"
published_at: "2023-08-01T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8de5f55778_home_copy_.jpg"
keywords: []
---

# #homeloan | ഭവന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പാ പദ്ധതിയുടെ കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പാ പദ്ധതിയുടെ കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പരമാവധി 20 ലക്ഷം രൂപ വരെയാണ് ലഭിക്കുക. അപേക്ഷകര്‍ 18നും 55 നും മധ്യേ പ്രായമുള്ളവരായിരിക്കണം.

തിരിച്ചടവ് കാലാവധി പരമാവധി 20 വര്‍ഷം വരെയാണ്. പലിശ നിരക്ക് ഏഴ് ശതമാനം മുതല്‍ 8.75 ശതമാനം വരെ.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് വസ്തു ജാമ്യം ഹാജരാക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2767606, 9400068511

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135604/application-for-home-loans-are-invited)