---
title: "#chegoottukav | സ്ത്രീകള്‍ക്കായി ട്രാക്ടര്‍ പരിശീലനം സംഘടിപ്പിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് "
english_title: "true vision koyilandy Chengotukav panchayat organized tractor training for women"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135614/true-vision-koyilandy-chengotukav-panchayat-organized-tractor-training-for-women"
published_at: "2023-08-01T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8e5078bd0d_tractoe_Lg.JPG"
keywords: []
---

# #chegoottukav | സ്ത്രീകള്‍ക്കായി ട്രാക്ടര്‍ പരിശീലനം സംഘടിപ്പിച്ച് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് 

> **Lead Summary:** **കൊയിലാണ്ടി: **വനിതകള്‍ക്കായി ട്രാക്ടര്‍ പരിശീലനവുമായി ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ്.

## Article Content

**കൊയിലാണ്ടി: **വനിതകള്‍ക്കായി ട്രാക്ടര്‍ പരിശീലനവുമായി ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ്.

മഹിളാ കിസാന്‍ സ്വശാക്തീകരണ്‍ പരിയോജന കോഴിക്കോട് നോര്‍ത്ത് ഫെഡറേഷനും പന്തലായനി ബ്ലോക്ക് പഞ്ചായത്തും കിലയും സംയുക്തമായാണ് വനിതകള്‍ക്കായി ട്രാക്ടര്‍ പരിശീലനം സംഘടിപ്പിക്കുന്നത്.

പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ പത്തോളം സ്ത്രീകളാണ് പങ്കെടുക്കുന്നത്. പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം ചെയ്തു.

പരിശീലക പ്രജിഷ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ തങ്ക അധ്യക്ഷം വഹിച്ചു.

പന്തലായനി പഞ്ചായത്ത് മെമ്പര്‍ കെ.ടി.എം കോയ ആശംസ യഅര്‍പ്പിച്ച് സംസാരിച്ചു. സിന്ധു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135614/true-vision-koyilandy-chengotukav-panchayat-organized-tractor-training-for-women)