---
title: "#commemoration | പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "#organized #commemoration of #Panakkad #Syed #Muhammadali #Shihab #Thangal  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135789/organized-commemoration-of-panakkad-syed-muhammadali-shihab-thangal"
published_at: "2023-08-02T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9ec1f085cc_anusmaranam_logo.jpg"
keywords: []
---

# #commemoration | പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍**: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. കോട്ടൂര്‍ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി മണ്ഡലം വനിതാ ലീഗ് ട്രഷറര്‍ ബുഷറ കുന്നരം വെള്ളി ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍**: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. കോട്ടൂര്‍ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി മണ്ഡലം വനിതാ ലീഗ് ട്രഷറര്‍ ബുഷറ കുന്നരം വെള്ളി ഉദ്ഘാടനം ചെയ്തു.

സജ്‌ന ചിറയില്‍ അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ കുന്നരം വെള്ളി അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

ഷാഹിദ കേളോത്ത്, പഞ്ചായത്ത് ജനപ്രതിനിധികളായ ബുഷറ മുച്ചൂട്ടില്‍, കെ.കെ ഷംന, പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികളായ ജമാല്‍ ബീവി സിറാജ്, പി.ടി. ആരിഫ, റുബീന, റീജത്ത്, റംല പൂനത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135789/organized-commemoration-of-panakkad-syed-muhammadali-shihab-thangal)