---
title: "#inauguration | കൊടുവള്ളി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി പ്രവര്‍ത്തന ഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "#organized #inauguration of  #Koduvalli #subdistrict #Vidyarangam #Kala #Sahityavedi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135832/organized-inauguration-of-koduvalli-subdistrict-vidyarangam-kala-sahityavedi"
published_at: "2023-08-02T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca053b40031_inaguration_logo.jpg"
keywords: []
---

# #inauguration | കൊടുവള്ളി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദി പ്രവര്‍ത്തന ഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** **കൂടത്തായ്:** കൊടുവള്ളി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തന ഉദ്ഘാടനം സംഘടിപ്പിച്ചു. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി എഇഒസിപി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഷൈനി തോമസ് അധ്യക്ഷത വഹിച്ചു.

## Article Content

**കൂടത്തായ്:** കൊടുവള്ളി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തന ഉദ്ഘാടനം സംഘടിപ്പിച്ചു. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി എഇഒസിപി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഷൈനി തോമസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും സംഗീതജ്ഞനുമായ സുനില്‍ തിരുവങ്ങൂര്‍ മുഖ്യാതിഥിയായി. മാനേജര്‍ ഫാ. ബിബിന്‍ ജോസ്, പ്രിന്‍സിപ്പല്‍ ഫാ. സിബി പൊന്‍പാറ, പിടിഎ പ്രസിഡന്റ് കെ.കെ മുജീബ്, താജുദ്ദീന്‍, യോഗേഷ്, വി. സുധേഷ്, ഫസല്‍ കൊടുവള്ളി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കണ്‍വീനര്‍ വിനോദ് പാലങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.ജി. സുമേഷ് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135832/organized-inauguration-of-koduvalli-subdistrict-vidyarangam-kala-sahityavedi)