---
title: "#celebration | ഉണര്‍വ് 2023; സ്റ്റാഫ് ഡേ ആഘോഷം സംഘടിപ്പിച്ചു"
english_title: "#unarv2023 #organized #staffday #celebration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135883/unarv2023-organized-staffday-celebration"
published_at: "2023-08-02T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca279775395_staffday_logo.jpg"
keywords: []
---

# #celebration | ഉണര്‍വ് 2023; സ്റ്റാഫ് ഡേ ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി**: ശ്രീഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാസ് 55-ാം മത് മലബാര്‍ മേഖല ഉണര്‍വ് 2023 സ്റ്റാഫ് ഡേ ആഘോഷം സംഘടിപ്പിച്ചു. ജീവനക്കാരുടെ വിവിധ കലാപരിപാടികളോടെ ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി എംഎല്‍എ കെ.എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി**: ശ്രീഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാസ് 55-ാം മത് മലബാര്‍ മേഖല ഉണര്‍വ് 2023 സ്റ്റാഫ് ഡേ ആഘോഷം സംഘടിപ്പിച്ചു. ജീവനക്കാരുടെ വിവിധ കലാപരിപാടികളോടെ ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി എംഎല്‍എ കെ.എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍, മാതൃഭൂമി ഡയറക്ടര്‍ പി.വി.ഗംഗാധരന്‍, കാരശേരി ബാങ്ക് പ്രസിഡന്റ് എന്‍.കെ. അബ്ദു റഹ്‌മാന്‍, ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപരേഖ കൊമ്പിലാട്, വടകര ആര്‍ഡിഒ പി .ബിജു, സ്‌പൈസ് കോസ്റ്റ് ഹോട്ടല്‍ എംഡിഎന്‍ കെ. മുഹമ്മദ്, കൊട്ടിയൂര്‍ പെരുമാള്‍ സേവാ സംഘം പ്രസിഡന്റ് രവീന്ദ്രന്‍ പൊയിലൂര്‍, ഗോകുലം ഗ്രൂപ്പ് എംഡി ബൈജു ഗോപാലന്‍, വൈസ് ചെയര്‍മാന്‍ വി.സി. പ്രവീണ്‍, ഗോകുലം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സി.എച്ച് വിജയരാഘവന്‍, മനയത്ത് ചന്ദ്രന്‍, കൃഷ്ണന്‍ കക്കട്ടില്‍, അശോക് കുമാര്‍, ദീപക് ധര്‍മടം, ആന്റോ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135883/unarv2023-organized-staffday-celebration)