---
title: "#koyilandy | ചെറു മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പിന്റെ നടപടി തുടരുന്നു; 5വള്ളങ്ങളില്‍ നിന്നായി 3 ടണ്‍ മത്സ്യം പിടികൂടി"
english_title: "true vision koyilandy Fisheries Department's action against small-scale fishing 3 tons of fish were caught from 5 boats"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135960/true-vision-koyilandy-fisheries-departments-action-against-small-scale-fishing-3-tons-of-fish-were-caught-from-5-boats"
published_at: "2023-08-02T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca5f7cc75d4_fishing_lg.JPG"
keywords: []
---

# #koyilandy | ചെറു മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പിന്റെ നടപടി തുടരുന്നു; 5വള്ളങ്ങളില്‍ നിന്നായി 3 ടണ്‍ മത്സ്യം പിടികൂടി

> **Lead Summary:** ** കോഴിക്കോട്:** പുതിയാപ്പ, കൊയിലാണ്ടി എന്നീ ഫിഷിംഗ് ഹാര്‍ബറുകളില്‍ ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ ചെറു മല്‍സ്യ ബന്ധനം നടത്തിയ 5 വള്ളങ്ങള്‍ പിടിയില്‍.

## Article Content

** കോഴിക്കോട്:** പുതിയാപ്പ, കൊയിലാണ്ടി എന്നീ ഫിഷിംഗ് ഹാര്‍ബറുകളില്‍ ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ ചെറു മല്‍സ്യ ബന്ധനം നടത്തിയ 5 വള്ളങ്ങള്‍ പിടിയില്‍.

പുതിയാപ്പ കേന്ദ്രീകരിച്ച് മല്‍സ്യ ബന്ധനം നടത്തിയ കയബ, ശിഹാബ് തങ്ങള്‍, ശ്രീ മൂകാംബിക, സുല്‍ത്താന്‍ എന്നീ വള്ളങ്ങളും കൊയിലാണ്ടി കേന്ദ്രീകരിച്ച് ഛത്രപതി എന്ന വള്ളവുമാണ് ചെറു മല്‍സ്യങ്ങള്‍ സഹിതം പിടിയിലായത്.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗല്‍ സൈസ് ഇല്ലാത്ത ചെറു മീനുകള്‍ (7 സെന്റീ മീറ്റര്‍ മുതല്‍ 12 സെന്റീ മീറ്റര്‍ വരുന്ന അയല 3000 കിലോ) വള്ളത്തില്‍ നിന്നും കണ്ടെടുത്തു. പിടിച്ചെടുത്ത ചെറു മത്സ്യം കടലില്‍ നിക്ഷേപിച്ചു.

പിഴ അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ്. പരിശോധനയില്‍ ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ വിദ്യാധരന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മരായ പി.കെ. ആതിര, ഒ. അതിര, മറൈന്‍ എന്‍ഫോസ്മെന്റ് ഫിഷറി ഗാര്‍ഡ് ഷാജി,

കോസ്റ്റല്‍ പോലീസ് എസ്‌ഐമരായ ശശിധരന്‍, സദാനന്ദന്‍, സിപിഒ അരുണ്‍, ദീപേഷ്, റസ്‌ക്യൂ ഗാര്‍ഡ്മാരായ നന്ദു, ലിബീഷ്, മിഥുന്‍, ശ്രീജിത്ത്, ജിജിമോന്‍, വിപിന്‍ ലാല്‍, അനുജിത്, നിധീഷ് ഓഫീസ് അസിസ്റ്റന്റ് ശ്രീഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135960/true-vision-koyilandy-fisheries-departments-action-against-small-scale-fishing-3-tons-of-fish-were-caught-from-5-boats)