---
title: "#koyilandy | ഇ.കെ. ഗോവിന്ദന്‍ നായര്‍ക്ക് ആദരവുമായി കെഎസ്എസ്പിയു പന്തലായി ബ്ലോക്ക് കമ്മിറ്റി "
english_title: "true vision koyilandy E.K.Govindan Nair tribute by KSSPU Pantalai Block Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135965/true-vision-koyilandy-ekgovindan-nair-tribute-by-ksspu-pantalai-block-committee"
published_at: "2023-08-02T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca645617820_aadharav_LG.JPG"
keywords: []
---

# #koyilandy | ഇ.കെ. ഗോവിന്ദന്‍ നായര്‍ക്ക് ആദരവുമായി കെഎസ്എസ്പിയു പന്തലായി ബ്ലോക്ക് കമ്മിറ്റി 

> **Lead Summary:** **കൊയിലാണ്ടി: **സാമൂഹ്യ സാംസ്‌കാരിക പൊതുമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.കെ. ഗോവിന്ദന്‍ നായരെ ആദരിച്ചു.

## Article Content

**കൊയിലാണ്ടി: **സാമൂഹ്യ സാംസ്‌കാരിക പൊതുമണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.കെ. ഗോവിന്ദന്‍ നായരെ ആദരിച്ചു.

കെഎസ്എസ്പിയു പന്തലായി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ആദരവ് സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു. കേളപ്പജിയോടൊപ്പം ഉള്ള സര്‍വോദയ പ്രവര്‍ത്തനം, മികച്ച അധ്യാപകന്‍, പ്രധാന അധ്യാപകന്‍, കാളിദാസകലാ കേന്ദ്രം, നാടകരംഗം, സൈമ ലൈബ്രറി സീനിയര്‍ സിറ്റിസണ്‍സ് ഫോറം സാക്ഷരതാ പ്രവര്‍ത്തനം, പാലിയേറ്റീവ് രംഗം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് അദ്ദേഹത്തിന് കീര്‍ത്തി മുദ്രകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എന്‍.കെ. മാരാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി. സുരേന്ദ്രന്‍ പൊന്നാടയും ആദരപത്രവും മെമെന്റോയും കൈമാറി. ഇ. ഗംഗാധരന്‍ നായര്‍, ചേനോത്ത് ഭാസ്‌കരന്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, വി.പി. ഭാസ്‌കരന്‍, എ. ഹരിദാസ്, പി. ബാലഗോപാല്‍, ടി. വേണുഗോപാല്‍, പി.എന്‍. ശാന്തമ്മ, വി.എം. ലീല, വി.പി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135965/true-vision-koyilandy-ekgovindan-nair-tribute-by-ksspu-pantalai-block-committee)