---
title: "#koyilandy | ജനകീയ വില്ലേജ് ഓഫീസര്‍ കെ.പി.രമേശന് യാത്രയയപ്പുമായി വില്ലേജ് ജനകീയ സമിതി "
english_title: "true vision koyilandy Village Janakiya Samithy gives farewell to Village Officer KP Ramesan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135975/true-vision-koyilandy-village-janakiya-samithy-gives-farewell-to-village-officer-kp-ramesan"
published_at: "2023-08-02T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca6c1de7f32_villege_oddiver_Lg.JPG"
keywords: []
---

# #koyilandy | ജനകീയ വില്ലേജ് ഓഫീസര്‍ കെ.പി.രമേശന് യാത്രയയപ്പുമായി വില്ലേജ് ജനകീയ സമിതി 

> **Lead Summary:** **കൊയിലാണ്ടി: **വിയ്യൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും സ്ഥലം മാറിപ്പോവുന്ന ജനകീയ വില്ലേജ് ഓഫീസര്‍ കെ.പി.രമേശന് വില്ലേജ് ജനകീയ സമിതി യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് യോഗം കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **വിയ്യൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും സ്ഥലം മാറിപ്പോവുന്ന ജനകീയ വില്ലേജ് ഓഫീസര്‍ കെ.പി.രമേശന് വില്ലേജ് ജനകീയ സമിതി യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് യോഗം കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണി ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗണ്‍സിലര്‍ കെ.എം. നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വില്ലേജ് ജനകീയ സമിതിയുടെ ഉപഹാരം തഹസില്‍ദാര്‍ സി.പി. മണി കെ.പി. രമേശന് നല്‍കി. ഇ.എസ്. രാജന്‍ പൊന്നാടയണിയിച്ചു.

നടേരി ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, അഡ്വ.ടി.കെ. രാധാകൃഷ്ണന്‍, പി.വി. രാജന്‍, രവി, ടി.കെ. റഫീഖ്, കെ.എം. ബിജു, ഷീല കോമത്ത്, പ്രകാശന്‍, വില്ലേജ് ഓഫീസര്‍ കെ.പി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135975/true-vision-koyilandy-village-janakiya-samithy-gives-farewell-to-village-officer-kp-ramesan)