---
title: "#balussery | കിഫ്ബി വഴി അനുവദിച്ചത് 47 കോടി; മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം നാളെ "
english_title: "47 crores disbursed through Kifbi; Inauguration of Hill Highway work on tomorrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135995/47-crores-disbursed-through-kifbi-inauguration-of-hill-highway-work-on-tomorrow"
published_at: "2023-08-02T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca7f229890c_holl_waty_Lg.JPG"
keywords: []
---

# #balussery | കിഫ്ബി വഴി അനുവദിച്ചത് 47 കോടി; മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം നാളെ 

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി മണ്ഡലത്തിലെ പടിക്കല്‍ വയല്‍ മുതല്‍ ഇരുപത്തെട്ടാം മൈല്‍ വരെയുള്ള മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി മണ്ഡലത്തിലെ പടിക്കല്‍ വയല്‍ മുതല്‍ ഇരുപത്തെട്ടാം മൈല്‍ വരെയുള്ള മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം നാളെ നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

നാളെ രാവിലെ 11മണിക്ക് തലയാട് അങ്ങാടിയില്‍ നടക്കുന്ന ചടങ്ങില്‍ കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷത വഹിക്കും. പടിക്കല്‍ വയല്‍ മുതല്‍ ഇരുപത്തെട്ടാം മൈല്‍ വരെയുള്ള 6.75 കിലോ മീറ്റര്‍ ദൂരം ഡിബിഎം നിലവാരത്തിലാണ് നിര്‍മ്മിക്കുക.

ഒന്‍പത് മീറ്റര്‍ കാര്യേജ് വേയും ഇരുഭാഗത്തും ഡ്രെയിനേജ് സംവിധാനം ഉള്‍പ്പെടെ 12മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ഇതിനായി 47 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135995/47-crores-disbursed-through-kifbi-inauguration-of-hill-highway-work-on-tomorrow)