---
title: "#dyfikoyilandy | 'ഇന്ത്യയെ മതരാഷ്ട്രമാക്കരുത്'; ജില്ലാ കാല്‍നട പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം"
english_title: "true vision koyilandy 'Don't make India a religious nation'; Reception at various centers in Koyilandy for the district foot propaganda march"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136007/true-vision-koyilandy-dont-make-india-a-religious-nation-reception-at-various-centers-in-koyilandy-for-the-district-foot-propaganda-march"
published_at: "2023-08-02T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca8cc893a79_march_LG.JPG"
keywords: []
---

# #dyfikoyilandy | 'ഇന്ത്യയെ മതരാഷ്ട്രമാക്കരുത്'; ജില്ലാ കാല്‍നട പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം

> **Lead Summary:** ** കൊയിലാണ്ടി:** 'ഇന്ത്യയെ മതരാഷ്ട്രമാക്കരുത്' ഡിവൈഎഫ്ഐ ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംഘടപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റ് ജില്ലാ പ്രചരണ ജാഥക്ക് കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. തിരുവങ്ങൂര്‍, പൊയില്‍ക്കാവ്, ചെങ്ങോട്ട്കാവ്, കൊയിലാണ്ടി, അണേല, നമ്പ്രത്ത്കര, ഉരള്ളൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം ഒരുക്കി.

## Article Content

** കൊയിലാണ്ടി:** 'ഇന്ത്യയെ മതരാഷ്ട്രമാക്കരുത്' ഡിവൈഎഫ്ഐ ആഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംഘടപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റ് ജില്ലാ പ്രചരണ ജാഥക്ക് കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. തിരുവങ്ങൂര്‍, പൊയില്‍ക്കാവ്, ചെങ്ങോട്ട്കാവ്, കൊയിലാണ്ടി, അണേല, നമ്പ്രത്ത്കര, ഉരള്ളൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം ഒരുക്കി.

തിരുവങ്ങൂരിലെ സ്വീകരണ പരിപാടി കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ രജീഷ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം. നൗഫല്‍ സ്വാഗതം പറഞ്ഞു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, സിപിഐഎം കാപ്പാട് എല്‍സി സെക്രട്ടറി എം. നൗഫല്‍ എന്നിവര്‍ ജാഥയെ സ്വീകരിച്ചു.

ജാഥാ ക്യാപ്റ്റന്‍ അഡ്വ. എല്‍ ജി ലിജീഷ് , വൈസ് ക്യാപ്റ്റന്‍ കെ. അരുണ്‍, മാനേജര്‍ എം.വി. നീതു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136007/true-vision-koyilandy-dont-make-india-a-religious-nation-reception-at-various-centers-in-koyilandy-for-the-district-foot-propaganda-march)