---
title: "#organized | ശിഹാബുദ്ദീന്‍ തങ്ങള്‍ അനുസ്മരണവും സേവന ദിനാചരണവും സംഘടിപ്പിച്ചു"
english_title: "#organized #Shihabudheen #thangal #commemoration and #serviceday"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136078/organized-shihabudheen-thangal-commemoration-and-serviceday"
published_at: "2023-08-03T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb352f32988_thangal_logo.jpg"
keywords: []
---

# #organized | ശിഹാബുദ്ദീന്‍ തങ്ങള്‍ അനുസ്മരണവും സേവന ദിനാചരണവും സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ളിയേരി**: പ്രവാസി ലീഗ് സേവന ദിനത്തോടനുബന്ധിച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഹെല്‍പ്‌സ് ക് ഉദ്ഘാടനവും സംഘടിപ്പിച്ചു.

## Article Content

**ഉള്ളിയേരി**: പ്രവാസി ലീഗ് സേവന ദിനത്തോടനുബന്ധിച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഹെല്‍പ്‌സ് ക് ഉദ്ഘാടനവും സംഘടിപ്പിച്ചു.

മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി പ്രവാസിലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ഇമ്പിച്ചിമമ്മു ഹാജി ഉദ്ഘാടനം ചെയ്തു. സി.കെ. അബ്ദുല്‍മജീദ് അധ്യക്ഷത വഹിച്ചു.

അഷ്‌റഫ് നാറാത്ത് ശിഹാബ്തങ്ങള്‍ അനുസ്മരണ ഗാനം ആലപിച്ചു. പി.കെ.ഐ. മുഹിയുദ്ദീന്‍ ശിഹാബ്തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ടി.കെ റഷീദ്, പി.പി. കോയ നാറാത്ത്, റഹീം എടത്തില്‍, പി.എം മുഹമ്മദലി, പി.കെ. കാദര്‍ നാറാത്ത്, ഷഫീക്ക് മാമ്പൊയില്‍, പി.എം. സുബീര്‍, ഹാഷിദ് മുണ്ടോത്ത്, സാജിദ് നാറാത്ത്, ലബീബ് മുഹ്‌സിന്‍, ഷാബില്‍ എടത്തില്‍ എന്നിവര്‍ സംസാരിച്ചു.

പ്രവാസി ലീഗ് ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു. പി.കെ.ഐ. മുഹിയുദ്ദീന്‍ (രക്ഷാധികാരി), കെ.കെ. കോയ ആനവാതില്‍ (പ്രസിഡന്റ്), പി.കെ. കാദര്‍ നാറാത്ത്, കുഞ്ഞിക്കോയ ഒള്ളൂര്, പി.കെ. മമ്മുക്കുട്ടി കക്കഞ്ചേരി (വൈസ് പ്രസിഡന്റുമാര്‍), പി.എം. മുഹമ്മദലി മാമ്പൊയില്‍(ജനറല്‍ സെക്രട്ടറി), എം.എന്‍. അബു നാറാത്ത്, മുനീര്‍ ഒള്ളൂര്, കലാം ചിറ്റേട ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136078/organized-shihabudheen-thangal-commemoration-and-serviceday)