---
title: "#Manipur | മണിപ്പൂര്‍ വംശഹത്യ; വെല്‍ഫെയര്‍പാര്‍ട്ടി ബഹുജനസംഗമം സംഘടിപ്പിച്ചു"
english_title: "#Manipur #Genocide;  #welfareparty #organized #mass#rally"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136124/manipur-genocide-welfareparty-organized-massrally"
published_at: "2023-08-03T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb561e4d2dd_welfair_logo.jpg"
keywords: []
---

# #Manipur | മണിപ്പൂര്‍ വംശഹത്യ; വെല്‍ഫെയര്‍പാര്‍ട്ടി ബഹുജനസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **മുക്കം**: മണിപ്പൂരില്‍ മാസങ്ങളോളമായി നടന്നു കൊണ്ടിരിക്കുന്ന അതിനിഷ്ഠൂരമായ ആക്രമണത്തിനെതിരെ വെല്‍ഫെയര്‍പാര്‍ട്ടി ബഹുജന സംഗമം സംഘടിപ്പിച്ചു. ചടങ്ങ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി ഉദ്ഘാടനം ചെയ്തു.

## Article Content

**മുക്കം**: മണിപ്പൂരില്‍ മാസങ്ങളോളമായി നടന്നു കൊണ്ടിരിക്കുന്ന അതിനിഷ്ഠൂരമായ ആക്രമണത്തിനെതിരെ വെല്‍ഫെയര്‍പാര്‍ട്ടി ബഹുജന സംഗമം സംഘടിപ്പിച്ചു. ചടങ്ങ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി ഉദ്ഘാടനം ചെയ്തു.

സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്നത് ക്രിസ്ത്യന്‍ ഉന്മൂലനവും 2024 ലെ ലോകസഭാ ഇലക്ഷനുമാണെന്നും സുപ്രീം കോടതിയുടെ വിമര്‍ശനം നേരിട്ട പ്രധാനമന്ത്രി രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷംസുദ്ധീന്‍ ചെറുവാടി ചടങ്ങിന് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, ബോസ് ജേക്കബ്, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ ഖാസിം, ജോസ് കടമ്പനാട്, എ.പി മുരളീധരന്‍, തോമസ് വലിയപറമ്പന്‍, ഇ.കെ.കെ ബാവ, കൗണ്‍സിലര്‍ ഗഫുര്‍, ഷാഹിന, ഇ.എന്‍. നദീറ, നഷിത്ത് കൊടിയത്തുര്‍, തോമസ് പുല്ലുരാംപാറ, സലാം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ജാഫര്‍, ലിയാഖത്ത് മുമ്പാത്തി, സലീന, സാലിം ജി റോഡ്, കെ.ടി. ഹമീദ്, ശരീഫ് മുണ്ടുപാറ, സലീന പുല്‍പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136124/manipur-genocide-welfareparty-organized-massrally)