---
title: "#koyilandy | മോഷണം പോയത് സൈക്കിളല്ലെ സാരമില്ല എന്ന് പറയാന്‍ വരട്ടെ "
english_title: "true vision koyilandy doesn't matter if the bicycle was stolen "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136132/true-vision-koyilandy-doesnt-matter-if-the-bicycle-was-stolen"
published_at: "2023-08-03T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb5ca2b3ee5_0000000_attach_kdy_copy.JPG"
keywords: []
---

# #koyilandy | മോഷണം പോയത് സൈക്കിളല്ലെ സാരമില്ല എന്ന് പറയാന്‍ വരട്ടെ 

> **Lead Summary:** **കൊയിലാണ്ടി: **ഒരു കൊച്ചു സൈക്കിള്‍ നിര്‍ത്തിയിടുന്നതിന് പോലും സുരക്ഷിതമല്ല നമ്മുടെ കൊയിലാണ്ടി. ബൈക്ക്, ഹെല്‍മെറ്റ്, ബാറ്ററി മോഷണം തുടങ്ങി മോഷണ പരമ്പര തുടരുകയാണ് കൊയിലാണ്ടിയില്‍. ഇതിനിടയിലാണ് വ്യത്യസ്ഥമായ മോഷണം നടന്നത്.

## Article Content

**കൊയിലാണ്ടി: **ഒരു കൊച്ചു സൈക്കിള്‍ നിര്‍ത്തിയിടുന്നതിന് പോലും സുരക്ഷിതമല്ല നമ്മുടെ കൊയിലാണ്ടി. ബൈക്ക്, ഹെല്‍മെറ്റ്, ബാറ്ററി മോഷണം തുടങ്ങി മോഷണ പരമ്പര തുടരുകയാണ് കൊയിലാണ്ടിയില്‍. ഇതിനിടയിലാണ് വ്യത്യസ്ഥമായ മോഷണം നടന്നത്.

ആ മോഷണം ആവട്ടെ ഒരു പിഞ്ചു മനസിനെ ഏറെ വേദനിപ്പിച്ചതുമാണ്. കഴിഞ്ഞ ദിവസം കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ വീട്ടു മുറ്റത്ത് നിന്ന് ഒരു കൊച്ചു സൈക്കിള്‍ കാണാതായത് അത്ര നിസാരമാക്കാന്‍ കഴിയില്ല. സൈക്കിള്‍ നഷ്ടപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ആവാതെയാണ് ആ കൊച്ചു മനസ് തേങ്ങുന്നത്.

ആറാം ക്ലാസുകാരനായ ആദിദേവിന് കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്താണ് ഏറെ ആശിച്ച് ഒരു സൈക്കിള്‍ കിട്ടിയത്. പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിച്ചപ്പോള്‍ അച്ഛനും അമ്മയും വാങ്ങിക്കൊടുത്ത സൈക്കിളാണ് അവന് നഷ്ടപ്പെട്ടിരിക്കുന്നത്.

വീട്ട് മുറ്റത്ത് നിന്നും കളിക്കുകയല്ലാതെ കൊച്ചു മകന്‍ പൊന്നു പോലെ കൊണ്ടു നടക്കുന്ന സൈക്കിളാണ് കളവ് പോയതെന്നും മകന്റെ വിഷമം കണാന്‍ കഴിയുന്നില്ലാ എന്നും ആദിദേവിന്റെ മുത്തശ്ശി പറഞ്ഞു. മകനും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നു,

ഏതു നേരവും വീട്ടില്‍ തന്നെ ഉണ്ടാവുന്ന താന്‍ സൈക്കിള്‍ കൊണ്ടു പോയത് അറിഞ്ഞില്ല എന്നും അവര്‍ പറയുന്നു. സൈക്കിള്‍ അല്ലെ സാരമില്ല എന്ന് കരുതുന്നവര്‍ ഓര്‍ക്കുക പട്ടാപകല്‍ വീട്ടില്‍ ആളിരിക്കെയാണ് സൈക്കിള്‍ നഷ്ടപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136132/true-vision-koyilandy-doesnt-matter-if-the-bicycle-was-stolen)