---
title: "#Tenders | ടെണ്ടറുകള്‍ ക്ഷണിച്ചു "
english_title: "true vision koyilandy Tenders are invited"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136136/true-vision-koyilandy-tenders-are-invited"
published_at: "2023-08-03T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb5f157a6c2_tender_LG.JPG"
keywords: []
---

# #Tenders | ടെണ്ടറുകള്‍ ക്ഷണിച്ചു 

> **Lead Summary:** **മേലടി: **മേലടി ഐസിഡിഎസ് പ്രൊജക്ടിന് കീഴില്‍ വരുന്ന പയ്യോളി മുന്‍സിപ്പാലിറ്റിയിലെ 43 അങ്കണവാടികളിലെ മൂന്ന് മുതല്‍ ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മുട്ട നിശ്ചിത ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതിന് ജിഎസ്ടി റജിസ്‌ട്രേഷന്‍ ഉള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.

## Article Content

**മേലടി: **മേലടി ഐസിഡിഎസ് പ്രൊജക്ടിന് കീഴില്‍ വരുന്ന പയ്യോളി മുന്‍സിപ്പാലിറ്റിയിലെ 43 അങ്കണവാടികളിലെ മൂന്ന് മുതല്‍ ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് മുട്ട നിശ്ചിത ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതിന് ജിഎസ്ടി റജിസ്‌ട്രേഷന്‍ ഉള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.

ട്രാന്‍സ്‌പോര്‍ട്ടേഷനും ജിഎസ്ടിയും ഉള്‍പ്പെടെയുള്ള നിരക്ക് ഒരു മുട്ട പരമാവധി 8/- രൂപ വെച്ചാണ് വിതരണം ചെയ്യേണ്ടത്. അടങ്കല്‍ തുക: 234432 രൂപ. ടെണ്ടര്‍ ഫോമുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി: ആഗസ്റ്റ് 14 ഉച്ചക്ക് രണ്ട് മണി.

ടെണ്ടറുകള്‍ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. ടെണ്ടര്‍ ഫോറത്തിന്റെ വില: 400 + ജിഎസ്ടി. മുദ്രവെച്ച ടെണ്ടറുകള്‍ പയ്യോളി മുന്‍സിപ്പാലിറ്റി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9539257733

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136136/true-vision-koyilandy-tenders-are-invited)