---
title: "#Admission  | ഡിപ്ലോമ പ്രവേശനം അപേക്ഷ ക്ഷണിച്ചു"
english_title: "true vision koyilandy Diploma Admission Application Invited"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136140/true-vision-koyilandy-diploma-admission-application-invited"
published_at: "2023-08-03T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb60cdb26df__ad_lg.JPG"
keywords: []
---

# #Admission  | ഡിപ്ലോമ പ്രവേശനം അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്: **സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബി എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സിനും ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് കോഴ്സിനും നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട്: **സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബി എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സിനും ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് കോഴ്സിനും നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബിരുദ പ്രവേശനത്തിന് പ്ലസ് ടു പരീക്ഷ 45 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല.

സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത ഫീസിളവ് ഉണ്ടായിരിക്കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 11നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2385861, 9037098455. www.sihmkerala.com

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136140/true-vision-koyilandy-diploma-admission-application-invited)