---
title: "#inauguiration | തോരായിക്കടവ് പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി"
english_title: "#Minister of #Public Works and #Tourism #Department #inaugurating the work of #Torayikadav #Bridge"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136149/minister-of-public-works-and-tourism-department-inaugurating-the-work-of-torayikadav-bridge"
published_at: "2023-08-03T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb6a4b4efcb_BRIdg_logo.jpg"
keywords: []
---

# #inauguiration | തോരായിക്കടവ് പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി

> **Lead Summary:** **ബാലുശ്ശേരി**: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങള ബന്ധിപ്പിച്ച് അകലാപ്പുഴക്ക് കുറുകെ തോരായിക്കടവില്‍ നിര്‍മ്മിച്ച തോരായിക്കടവ് പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

## Article Content

**ബാലുശ്ശേരി**: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങള ബന്ധിപ്പിച്ച് അകലാപ്പുഴക്ക് കുറുകെ തോരായിക്കടവില്‍ നിര്‍മ്മിച്ച തോരായിക്കടവ് പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

എംഎല്‍എ കാനത്തില്‍ ജമീല ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി നിയോജക മണ്ഡലം എംഎല്‍എ കെ.എം സച്ചിന്‍ദേവ് വിശിഷ്ടാതിഥി ആയി. കേരള സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് കിഫ്ബി ധന സഹായത്തോടെ 23 കോടി 82 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.ബി ബൈജു കെആര്‍എഫ്ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി, അത്തോളി പഞ്ചായത്ത് പ്രസിഡന്റുമാരായ സതി കിഴക്കയില്‍, ബിന്ദു രാജന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഷീല ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മഠത്തില്‍, ബിന്ദു സോമന്‍, അത്തോളി ഗ്രാമപഞ്ചായത്തംഗം ശകുന്തള, ചന്ദ്രന്‍ പൊയിലില്‍, സത്യനാഥന്‍ മാടഞ്ചേരി, ബാബു കുളൂര്‍, സന്ദീപ് നാലുപുരക്കല്‍, എം.പി മൊയ്തീന്‍കോയ, എന്‍, ഉണ്ണി, അജിത്ത്കുമാര്‍, അജീഷ് പൂക്കാട് ജലീല്‍ പാടത്തില്‍, അവിണേരി ശങ്കരന്‍, സജീവ്കുമാര്‍ പൂക്കാട, അഫ്‌സല്‍ പൂക്കാട്, സംഘാടക സമിതി ചെയര്‍മാന്‍ എം.പി അശോകന്‍, കണ്‍വീനര്‍ കെ.ജി കുറുപ്പ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. അബ്ദുള്‍ അസിസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെആര്‍എഫ്ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ ഹൃദ്യ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136149/minister-of-public-works-and-tourism-department-inaugurating-the-work-of-torayikadav-bridge)