---
title: "#meloor | ധീരജവാന്‍ ബൈജുവിന്റെ ഓര്‍മയില്‍ മേലൂര്‍ ഗ്രാമം "
english_title: "true vision koyilandy Melur village in memory of Dheera jawan Baiju"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136369/true-vision-koyilandy-melur-village-in-memory-of-dheera-jawan-baiju"
published_at: "2023-08-04T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc9e35b58bf_melppr_Lg.JPG"
keywords: []
---

# #meloor | ധീരജവാന്‍ ബൈജുവിന്റെ ഓര്‍മയില്‍ മേലൂര്‍ ഗ്രാമം 

> **Lead Summary:** **മേലൂര്‍:** ധീരജവാന്‍ ചേത്തനാരി ബൈജുവിന്റെ 23 ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ബൈജുവിന്റെ തറവാട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

## Article Content

**മേലൂര്‍:** ധീരജവാന്‍ ചേത്തനാരി ബൈജുവിന്റെ 23 ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ബൈജുവിന്റെ തറവാട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ചടങ്ങില്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാര്‍, കോഴിക്കോട് എസ്‌ഐ ഷിനോജ് കുമാര്‍ പതിനഞ്ചോളം ആര്‍പിഎഫ് സ്റ്റാഫുകളും പങ്കെടുത്തു.

കൂടാതെ ചെങ്ങോട്ട് കാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, വൈസ് പ്രസിഡന്റ് വേണു, ഗീത കാരാല്‍, അഡ്യ. കെ. പ്രവീണ്‍ കുമാര്‍, എന്‍. മുരളീധരന്‍, റിട്ട. ഓണററി ക്യാപ്റ്റന്‍ ശിവദാസന്‍, വിമുക്തഭടന്‍മാരായ സത്യ നാഥന്‍, മധു നീലാംബരി, മേലൂര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പറമ്പത്ത് ശിവദാസന്‍, ഗോപി ചെറുവാട്ട്, ശ്രീനിവാസന്‍, ഇ.എം. വേണു ഗോപാലന്‍ നായര്‍ തൈക്കണ്ടി ബൈജുവിന്റെ സഹപാഠികള്‍ എന്നിവര്‍ പങ്കെടുത്തു.

എസ്എംഎസി എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. ധീരജവാന്‍ ബൈജുവിന്റെ പേരില്‍ എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയത്തിനും എ+ നേടിയ വിദ്യാര്‍ത്ഥിക്ക് എസ്എംഎസി ചെങ്ങോട്ട്കാവ് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് വേണു അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഗീത കാരാല്‍, ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാര്‍, റിട്ട. ഓണററി ക്യാപ്റ്റന്‍ ശിവദാസന്‍, ശ്രുസുതന്‍, കൂമുള്ളി കരുണാകരന്‍, ബൈജുവിന്റെ സഹപാഠി രൂപേഷ്, ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136369/true-vision-koyilandy-melur-village-in-memory-of-dheera-jawan-baiju)