---
title: "#executivecamp | ലിഡറാസ്‌ഗോ വനിതാ ലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#organized #Liderazgo  #women's #league #executivecamp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136381/organized-liderazgo-womens-league-executivecamp"
published_at: "2023-08-04T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cca3b6275ad_executive_camp_logo.JPG"
keywords: []
---

# #executivecamp | ലിഡറാസ്‌ഗോ വനിതാ ലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കോടഞ്ചേരി**: കോടഞ്ചേരി പഞ്ചായത്ത് വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ലീഡറാസ്‌ഗോ എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ആയിഷ ബീവി ഉദ്ഘാടനം ചെയ്തു.

## Article Content

**കോടഞ്ചേരി**: കോടഞ്ചേരി പഞ്ചായത്ത് വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ലീഡറാസ്‌ഗോ എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി തിരുവമ്പാടി നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ആയിഷ ബീവി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഷാക്കിറ ഷമീര്‍ അധ്യക്ഷത വഹിച്ചു. കൊടുവള്ളി നിയോജകമണ്ഡലം എംഎസ്എഫ് പ്രസിഡണ്ട് റാഷിദ് സെബാന്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡന്റ് റുക്കിയ, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാജി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്് കെ.എം ബഷീര്‍, വനിതാ ലീഗ് മണ്ഡലം ഭാരവാഹികളായ അമീന ബാനു, റിയാനസ് സുബൈര്‍, റഹ്‌മത്ത്, എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷിദ് നൂറാംതോട്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീഖ് നൂറാംതോട്, സെക്രട്ടറി ഷാനു കരിമ്പാലക്കുന്ന്, ഫാസില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കോടഞ്ചേരി പഞ്ചായത്ത് വനിതാ ലീഗ് ജനറല്‍ സെക്രട്ടറി നസീറ ഷമീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ജുമൈലത്ത് നന്ദി പറഞ്ഞു. ചടങ്ങില്‍ ഉന്നത വിജയികളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136381/organized-liderazgo-womens-league-executivecamp)