---
title: "#koyilandy | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സില്‍, കൊയിലാണ്ടി മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "true vision koyilandy The Joint Council organized the Koyilandi Region Convention "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136382/true-vision-koyilandy-the-joint-council-organized-the-koyilandi-region-convention"
published_at: "2023-08-04T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cca3b35c68a_convention_LG.JPG"
keywords: []
---

# #koyilandy | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സില്‍, കൊയിലാണ്ടി മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മറ്റി അംഗം ടി.എം. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി:** ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മറ്റി അംഗം ടി.എം. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഇടത്പക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിലെക്ക് എത്തിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും,

കോര്‍പ്പറേറ്റുകളുടെ ചൂതാട്ടത്തിന് ജീവനക്കാരെ ബലിയാടാക്കാതെ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ എല്‍ഡിഎഫ് നയം ഉയര്‍ത്തി പിടിക്കണമെന്നും, ജോയിന്റ് കൗണ്‍സില്‍ കൊയിലാണ്ടി മേഖല കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൊയിലാണ്ടി എന്‍ഇ ബാലറാം മന്ദിരത്തില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ മേഖല പ്രസിഡന്റ് എസ്. ഷോളി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.കെ. മേഘനാഥ് സ്വാഗതവും ശരന്‍ദേവ് നന്ദിയും പറഞ്ഞു.

ജോയിന്റ് കൗണ്‍സില്‍ ജില്ല ട്രഷറര്‍ ടി. രത്‌ന ദാസ്, സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത സുഭാഷ് ബാബു, അബ്ദുള്ള കുട്ടി, മോഹനന്‍, ദേവി എന്നിവര്‍ക്ക് മേഖലാ കമ്മറ്റിയുടെ ഉപഹാരസമര്‍പ്പണവും യാത്രയയപ്പും നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136382/true-vision-koyilandy-the-joint-council-organized-the-koyilandi-region-convention)