---
title: "#koyilandy | കിട്ടി സൈക്കിള്‍ കിട്ടി, ആദിദേവിന്റെ കാണാതായ സൈക്കിള്‍ കൊയിലാണ്ടിയില്‍ നിന്ന് തന്നെ കിട്ടി"
english_title: "true vision koyilandy Adidev's missing bicycle was found from Koilandi itself"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136386/true-vision-koyilandy-adidevs-missing-bicycle-was-found-from-koilandi-itself"
published_at: "2023-08-04T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cca6c94724a_0000000_attach_kdy_copy.JPG"
keywords: []
---

# #koyilandy | കിട്ടി സൈക്കിള്‍ കിട്ടി, ആദിദേവിന്റെ കാണാതായ സൈക്കിള്‍ കൊയിലാണ്ടിയില്‍ നിന്ന് തന്നെ കിട്ടി

> **Lead Summary:** ** കൊയിലാണ്ടി: പ**ന്തലായനി സ്വദേശിയായ ആറാം ക്ലാസുകാരന്റെ സങ്കടത്തിന് വിരാമമായി. രണ്ട് ദിവസം മുമ്പ് കാണാതായ സൈക്കിള്‍ പന്തലായനി ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്.

## Article Content

** കൊയിലാണ്ടി: പ**ന്തലായനി സ്വദേശിയായ ആറാം ക്ലാസുകാരന്റെ സങ്കടത്തിന് വിരാമമായി. രണ്ട് ദിവസം മുമ്പ് കാണാതായ സൈക്കിള്‍ പന്തലായനി ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്.

വീടിന്റെ കാര്‍ പോര്‍ച്ചില്‍ നിന്നാണ് സൈക്കിള്‍ കാണാതായത്. അതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. അതിനൊപ്പം സോഷ്യല്‍ മീഡിയകളിലും സൈക്കിള്‍ കാണാതായത് വ്യാപകമായി പ്രചരിച്ചിരുന്നു.

പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് സൈക്കിള്‍ കണ്ടെത്തിയത് . വാര്‍ത്ത പ്രചരിച്ചതോടെ സൈക്കിള്‍ ശ്രദ്ധയില്‍പ്പെട്ട ആള്‍ ആദിദേവിന്റെ അച്ഛനായ ഷഗീഷിനെ വിവരം അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136386/true-vision-koyilandy-adidevs-missing-bicycle-was-found-from-koilandi-itself)