---
title: "#koyilandy | 'അമൃതാണ് അമ്മിഞ്ഞപ്പാല്‍ ' മുലയൂട്ടല്‍ വാരാചരണം ; വിവിധ പരിപാടികള്‍ ഒരുക്കി കൊയിലാണ്ടി നഗരസഭ "
english_title: "true vision koyilandy Breastfeeding Week; Koyilandi Municipality has prepared various programs"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136388/true-vision-koyilandy-breastfeeding-week-koyilandi-municipality-has-prepared-various-programs"
published_at: "2023-08-04T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccb0f8d4334_feeding_Lg.JPG"
keywords: []
---

# #koyilandy | 'അമൃതാണ് അമ്മിഞ്ഞപ്പാല്‍ ' മുലയൂട്ടല്‍ വാരാചരണം ; വിവിധ പരിപാടികള്‍ ഒരുക്കി കൊയിലാണ്ടി നഗരസഭ 

> **Lead Summary:** **കൊയിലാണ്ടി:** ഇത് ലോക മുലയൂട്ടല്‍ വാരമാണ്. അമ്മിഞ്ഞപ്പാല്‍ അമൃതാണ് എന്നാണ് ചൊല്ല്.കുഞ്ഞിനായി പ്രകൃതി കനിഞ്ഞു നല്‍കിയ ആഹാരമാണ് മുലപ്പാല്‍.

## Article Content

**കൊയിലാണ്ടി:** ഇത് ലോക മുലയൂട്ടല്‍ വാരമാണ്. അമ്മിഞ്ഞപ്പാല്‍ അമൃതാണ് എന്നാണ് ചൊല്ല്.കുഞ്ഞിനായി പ്രകൃതി കനിഞ്ഞു നല്‍കിയ ആഹാരമാണ് മുലപ്പാല്‍.

മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം. മുലയൂട്ടലിനെ കുറിച്ച് അബന്ധ ധാരണയാണ് ഇന്നും സമൂഹത്തിലുള്ളത്.

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ വിവിധ അങ്കണവാടികളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഇരുപതാം വാര്‍ഡ് അനശ്വര അങ്കണവാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍ എസ് വിഷ്ണുവിന്റെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ എ ഇന്ദിര പരിപാടിയില്‍ മുഖ്യാതിഥിയായി .

മുലയൂട്ടലിന്റെ പ്രാധാന്യവും പ്രസക്തിയും വിശദീകരിച്ച് ആരോഗ്യ വിഭാഗം ജെപിഎച്ച്എന്‍ ആതിരയും, മക്കളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ച് വടകര സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ ശ്രീകുമാറും പ്രത്യേക ക്ലാസ്സുകളെടുത്തു.

അങ്കണവാടി ടീച്ചര്‍ ജീജ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ആശാവര്‍ക്കര്‍ കെ എം ജയ നന്ദി പറഞ്ഞു. അമ്മമാരും രക്ഷിതാക്കളും ഉള്‍പ്പടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.****

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136388/true-vision-koyilandy-breastfeeding-week-koyilandi-municipality-has-prepared-various-programs)