---
title: "#protest | സാമുദായിക രാഷ്ടീയ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പ്രതിഷേധിച്ച് പുകസ യൂണിറ്റ് കമ്മിറ്റി"
english_title: "#Pukasa Unit #Committee in #protest against #communal #political #communal forces"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136389/pukasa-unit-committee-in-protest-against-communal-political-communal-forces"
published_at: "2023-08-04T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccaa7087184_protest_logo.jpg"
keywords: []
---

# #protest | സാമുദായിക രാഷ്ടീയ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പ്രതിഷേധിച്ച് പുകസ യൂണിറ്റ് കമ്മിറ്റി

> **Lead Summary:** **കൂട്ടാലിട**: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തണമെന്നും മിത്തും യാഥാര്‍ത്ഥ്യവും മനസ്സിലാക്കാനുതുകുന്ന വിദ്യാഭ്യാസമാണ് നമുക്കു വേണ്ടതെന്നും പറഞ്ഞതിന്റെ പേരില്‍ സ്പീക്കര്‍ ഷംസീറിനെതിരെ പ്രതിരോധം തീര്‍ക്കുന്ന സാമുദായിക രാഷ്ടീയ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പുകസ അവിടനല്ലൂര്‍ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.

## Article Content

**കൂട്ടാലിട**: വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തണമെന്നും മിത്തും യാഥാര്‍ത്ഥ്യവും മനസ്സിലാക്കാനുതുകുന്ന വിദ്യാഭ്യാസമാണ് നമുക്കു വേണ്ടതെന്നും പറഞ്ഞതിന്റെ പേരില്‍ സ്പീക്കര്‍ ഷംസീറിനെതിരെ പ്രതിരോധം തീര്‍ക്കുന്ന സാമുദായിക രാഷ്ടീയ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ പുകസ അവിടനല്ലൂര്‍ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.

സമ്മേളനം സിപിഎം അവിടനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി. ഷാജു ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മേഖല സെക്രട്ടറി പി.കെ. മുരളി സംഘടനാ പ്രവര്‍ത്തനം വിശദീകരിച്ചു. പി.എം. പ്രജീഷ്, കെ. ഷൈന്‍, പി.കെ. സുര്‍ജിത്, ഷൈജു അരയമ്മാടന്‍, ടി.പി. ഷൈബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഭാരവാഹികളായി മേപ്പാടി ബാലകൃഷ്ണന്‍ (സെക്രട്ടറി), കെ.കെ. മണി (ജോ. സെക്രട്ടറി), ടി.കെ. വിജയന്‍ (പ്രസിഡന്റ്), മനോജ് (വൈസ് പ്രസിഡന്റ്), ടി.എം. സജീവന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ആഗസ്ത് 11 ന് വൈകുന്നേരം കൂട്ടാലിടയില്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136389/pukasa-unit-committee-in-protest-against-communal-political-communal-forces)